Media Desk


Media Desk (News)


വാഫി അർഹാം ഹോസ്റ്റൽ നാടിന് സമർപ്പിച്ചു

വാഫി കാമ്പസ് കാളികാവിൽ നിർമ്മാണം പൂർത്തിയായ അർഹാം ഹോസ്റ്റലും കാമ്പസ് മസ്ജിദും ജനുവരി 27 തിങ്കളാഴ്ച നാടിനു സമർപ്പിച്ചു. സി.ഐ.സി റെക്ടർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അസ്സി.റെക്ടർമാരായ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ, കെ.എ റഹ്മാൻ ഫൈസി കാവനൂർ, കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, എം.പി.ടി.യെ പ്രസിഡണ്ട് പി.എസ്എ.ച്ച് തങ്ങൾ, സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയ ആത്മീയ, വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും സംബന്ധിച്ചു. വാഫി അർഹാം അസംബ്ലി അം​ഗങ്ങളും കാമ്പസ് ജീറാൻ സമിതി അം​ഗങ്ങളും നിറഞ്ഞ സദസ്സിനെ പ്രൗഢമാക്കി. വാഫി അർഹാം അസംബ്ലി അം​ഗങ്ങളാണ് പുതിയ അർഹാം ഹോസ്റ്റൽ നിർമ്മിച്ചു നൽകിയത്. മർഹൂം എ.പി ബാപ്പു ഹാജി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന് (സി.ഐ.സി) ദാനമായി നൽകിയ 15 ഏക്കർ ഭൂമിയിൽ 2016 ഫെബ്രുവരിയിലാണ് വാഫി കാമ്പസ് നിർമ്മാണം ആരംഭിച്ചത്. സെപ്തംബറിൽ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തോടെ പഠനാരംഭം കുറിച്ചു. സി.ഐ.സി നേരിട്ടു നടത്തുന്ന ആദ്യ കാമ്പസാണിത്. നിലവിൽ 340 വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

രാവിലെ ചേർന്ന സി.ഐ.സി സിണ്ടിക്കേറ്റ് യോ​ഗത്തിലും മാനേജ്മെന്റ് ശിൽപശാലയിലും നിർവ്വാഹക സമിതി അം​ഗങ്ങളും, വിവിധ ഉപസമിതി അം​ഗങ്ങളും, അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ മാനേജ്മെന്റ്, സ്റ്റാഫ് പ്രതിനിധികളും പങ്കെടുത്തു. 'സ്റ്റാൻടേഡൈസേഷൻ ഓഫ് ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂഷൻസ്', 'നോ കോംപ്രമൈസ് വിത്ത് ക്വാളിറ്റി' തുടങ്ങിയ ശീർഷകങ്ങളിൽ ചർച്ചകൾ നടന്നു. അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ മജീദ് സാർ തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ​ഗ് എക്സിക്യുട്ടീവ് അം​ഗത്വത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നിലവിൽ 88 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. 2020-21 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷ മെയ് 13( വഫിയ്യ), 14 (വാഫി) തിയ്യതികളിൽ നടക്കും.

#WAFY_UPDATES [66]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
27/01/2020