Media Desk


Media Desk (News)


സി.ഐ.സി വാർഷിക ജനറൽ ബോഡി

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് (സെനറ്റ്) 08/01/2022 ന് മലപ്പുറം പാങ്ങ് വഫാ കാമ്പസിൽ വച്ച് നടന്നു. പി.എസ്.എച്ച് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാഫി ബോർഡ് ഓഫ് എക്സലൻസ് ചീഫ് പാട്രൺ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരളത്തിലും കർണാടകത്തിലുമുഉള്ള 89 അഫിലിയേറ്റഡ് കോളേജുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ 'പൈതൃക വഴിയിൽ മുന്നോട്ട്' എന്ന പ്രമേയത്തിൽ മതനിരാസ വിരുദ്ധ ക്യാമ്പയിൻ നടത്താൻ സെനറ്റ് മീറ്റിംഗ് തീരുമാനിച്ചു. നിരീശ്വരത്വവും യുക്തിവാദവും പ്രചരിപ്പിച്ച് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി നടക്കുന്ന പുതിയകാലത്ത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെയും  ധാർമികതയെയും മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന വാഫി, വഫിയ്യ പോലുള്ള കോഴ്സുകൾ ഏറെ പ്രസക്തമാണെന്ന് ഉദ്ഘാടന ഭാഷണത്തിൽ സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കോർഡിനേറ്റർ പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ചർച്ചകൾക്ക് നേതൃത്വം നൽകി. ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങൾ  അംഗീകരിച്ചു. നിയമപ്രകാരം ഭരണഘടന ആവർത്തിച്ചുറപ്പിക്കാൻ ഫെബ്രുവരി 12 ന് സെനറ്റ് വിളിക്കാൻ തീരുമാനിച്ചു. അഫിലിയേഷൻ ഗ്രേഡിങ് ഇൻസ്പെക്ഷൻ ചെക്ക് ലിസ്റ്റ് പരിഷ്കരിക്കാനും പുതിയ സേവനവേതന വ്യവസ്ഥകൾ നടപ്പാക്കാനും തീരുമാനിച്ചു.

സി.ഐ.സി യുടെ പ്രാദേശിക കമ്മിറ്റികളായ സി.ആർ.സി കൾ പുന:സംഘടിപ്പിച്ച് പ്രവർത്തന മണ്ഡലങ്ങൾ വിപുലപ്പെടുത്താനും കാര്യക്ഷമമാക്കാനും വേണ്ട മറ്റു പ്രധാന തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു.

അസി. കോർഡിനേറ്റർ ഡോ. മുഹമ്മദലി വാഫി പ്രവർത്തന റിപ്പോർട്ടും, ഫൈനാൻസ് മാനേജർ അബ്ദുൽ മന്നാൻ വാഫി വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. സയ്യിദ് പി.എസ്.എച്ച് തങ്ങൾ അനുവാദകനായി ഡോ. അലി ഹുസൈൻ വാഫി അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു.

സേവന വേതന  വ്യവസ്ഥകൾ ഡോ. ജലീൽ വാഫിയും ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങൾ ഷമീം വാഫിയും അവതരിപ്പിച്ചു. അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബറ്ർ വാഫി സ്വാഗതവും ഹസൻ വാഫി മണ്ണാർക്കാട് നന്ദിയും പറഞ്ഞു. സി.ഐ.സി ഫൈനാൻസ് സമിതി ചെയർമാൻ സയ്യിദ് സാബിഖലി  ശിഹാബ് തങ്ങൾ, ട്രഷറർ അലി ഫൈസി തൂത, അസി. കോർഡിനേറ്റർ ഹബീബുല്ല ഫൈസി പള്ളിപ്പുറം, സയ്യിദ് കെ.കെ.എസ് തങ്ങൾ, അബ്ദുള്ള കോയ തങ്ങൾ, സി.കെ കുഞ്ഞി തങ്ങൾ, ഹമദ് മൂസ, ഖത്തർ ഖാലിദ് സി.വി, അഹ്മദ് ഫൈസി വാഫി കക്കാട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.


#WAFY_UPDATES [206]
Coordination of Islamic Colleges - CIC
+919349677788
pro@wafycic.com