സി.ഐ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കായി ‘മതം, ആധുനികത’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സിംബോസിയം നവംബർ 27 ന് വഫാ കാമ്പസ് പാങ്ങിൽ വെച്ച് നടന്നു. സി.ഐ.സി അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. അലി ഹുസൈൻ വാഫി ആമുഖഭാഷണം നടത്തിയ പ്രോഗ്രാമിൽ സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ഉദ്ഘാടനഭാഷണം നിർവഹിച്ചു. 'Formation of the modern theology, philosophy and science', 'Politics of modernity; theories on society state and economy', 'Being post modern; socio cultural implications of the new condition' എന്നീ വിഷയങ്ങളിൽ വാഫി ക്യാമ്പസ് കാളികാവ് വൈസ് ഡീൻ ഡോ. അയ്യൂബ് വാഫി, അഹ്മദ് സുഹൈൽ വാഫി കാവനൂർ, അജ്നാസ് വാഫി വൈത്തിരി, ജൗഹർ കാവനൂർ എന്നിവർ പ്രമേയഭാഷണം അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഹമ്മദ് ഷമീം വാഫി ഉപസംഹാരഭാഷണം നിർവഹിച്ചു. വാഫി, വഫിയ്യ, വഫിയ്യ ഡേ കോളജുകളിൽ നിന്നായി 150 ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.
#WAFY_UPDATES [201]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com