Media Desk


Media Desk (News)


വാഫി: ആർട്സ് കോളേജ്, ദർസ്, സ്കൂൾ വനിതാ ഡിപ്ലോമ ആരംഭിക്കും.

ഭൗതിക വിദ്യക്ക് ഊന്നൽ നൽകുന്ന വാഫി ആർട്സ്-ഇസ്ലാമിക് കോളേജുകളും, പ്രത്യേക വാഫി സിലബസും യു.ജി.സി അംഗീകരിക്കുന്ന ഡിഗ്രിയും സമന്വയിച്ച് പൂർണ്ണമായും പള്ളികൾ കേന്ദ്രമായി പ്രവർത്തിക്കുന്ന വാഫി ദർസുകളും, ഉയർന്ന ഗുണനിലവാരമുള്ള വിദ്യയും സർവാംഗീകൃത ബഹുസ്വര  മൂല്യശിക്ഷണവും നൽകുന്ന ഇൻറർനാഷണൽ വാഫി സ്കൂളുകളും, യോഗ്യതാ-പ്രായഭേദമന്യേ വനിതകളെ ഉദ്ദേശിച്ചുള്ള ഇസ്ലാമിക് ലൈഫ് ഡിപ്ലോമയും ആരംഭിക്കാൻ പാങ്ങ് വഫാ കാമ്പസിൽ ചേർന്ന കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സി സെനറ്റ് യോഗം തീരുമാനിച്ചു.

ആർട്സ് കോളേജുകളിൽ എസ്.എസ്.എൽ.സി തുടർ പഠന യോഗ്യതയുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും (ആൺ, പെൺ വെവ്വേറെ) അഡ്മിഷൻ നൽകും. ഡേ-റസിഡൻഷ്യൽ രീതികൾ അനുവദിക്കും.

പ്രിപ്പറേറ്ററി 2 വർഷം + ഡിഗ്രി 3 വർഷം/ഡിഗ്രി ഹോണേഴ്സ് 4 വർഷം എന്നതാണ് വാഫി ദർസ്, വാഫി ആർട്സ് കോളേജ് കോഴ്സ് ഘടന. വാഫി പി.ജി പ്രവേശനത്തിനു സൗകര്യമുണ്ടാകും. പള്ളികളുടെ സ്ഥല സൗകര്യത്തിനനുസരിച്ച് വാഫി ദർസ് അഡ്മിഷൻ ക്രമീകരിക്കാം. അനുയോജ്യമായ യൂണിഫോം ബാധകമായിരിക്കും.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന സ്കൂളുകൾ ഏറ്റെടുത്ത് വാഫി ഇൻറർനാഷണൽ (ഇംഗ്ലീഷ് മീഡിയം) സ്കൂളുകൾ പ്രവർത്തിപ്പിക്കും. ഉയർന്ന സൗകര്യങ്ങളൊരുക്കും. വാഫി എക്സ്പാൻഷൻ ബ്യൂറോയാണ് (വെബ്) സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത്.

യു.എൻ. ലിസ്റ്റു ചെയ്ത ലൈഫ് സ്കില്ലുകൾ, കുടുംബം, ഇസ്ലാം, അസ്ഥിത്വബോധം, പ്രാക്ടിക്കലുകൾ  ഉൾക്കൊള്ളുന്ന തായിരിക്കും വാഫി ഇസ്‌ലാമിക് ലൈഫ് ഡിപ്ലോമ. പുരുഷന്മാർക്കും കോഴ്സ് ലഭ്യമാക്കും. ആഴ്ചയിൽ മൂന്ന് മണിക്കൂർ നേരിട്ടുള്ള ക്ലാസും സ്വയം പഠനവും നടക്കും. വഫിയ്യ കോളേജുകളിലും അംഗീകൃത സെൻററുകളിലും ഡിപ്ലോമ അനുവദിക്കും. വാഫി സെന്റർ ഫോർ ഓപ്പൺ ആന്റ് ഡിസ്റ്റൻസ് എഡുക്കേഷൻ (കോഡ്) ന് കീഴിലായിരിക്കും ഡിപ്പോമകൾ നടക്കുക.

യോഗം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ വാഫി എക്‌സ്പാൻഷൻ ബ്യൂറോ ചെയർമാനായി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. സി.ഐ.സി അസിസ്റ്റന്റ് റെക്ടർ കെ.എ റഹ്‍മാൻ ഫൈസി കാവന്നൂർ അധ്യക്ഷത വഹിച്ചു. സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ചർച്ചകൾക്ക് നേതൃത്വം നൽകി. വാഫി എക്സ്പാൻഷൻ ബ്യൂറോ ഡയറക്ടർ അഹ്‍മദ് വാഫി കക്കാട് വാഫി സ്കൂൾ പദ്ധതിയും, സി.ഐ.സി അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. അലി ഹുസൈൻ വാഫി വാഫി ആർട്സ്, വാഫി ദർസ് പദ്ധതികളും, വാഫി സെന്റർ ഫോർ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് എഡുക്കേഷൻ മെമ്പർ സെക്രട്ടറി ഡോ. നൗഫൽ വാഫി ഡിപ്ലോമ കോഴ്സ് ഘടനയും അവതരിപ്പിച്ചു. സി.ഐ.സി. ട്രഷറർ അലി ഫൈസി തൂത, അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ. മുഹമ്മദലി വാഫി ചെമ്പുലങ്ങാട്, റിസേർച്ച് സമിതി ചെയർമാൻ കുഞ്ഞാമു ഫൈസി താനൂർ, സി കെ കുഞ്ഞു തങ്ങൾ തൊഴിയൂർ, സി. ഖാലിദ് തിരുനാവായ, ഒറ്റകത്ത് ബശീർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സി.ഐ.സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ. അബ്ദുൽ ബർറ് വാഫി സ്വാഗതവും ഹബീബുളള ഫൈസി പള്ളിപ്പുറം നന്ദിയും പറഞ്ഞു.

#WAFY_UPDATES [215] 
Coordination of Islamic Colleges - CIC