Media Desk


Media Desk (News)


വാഫി വഫിയ്യ ആർട്സ് കോളേജ്, വാഫീ ദർസ് അഫിലിയേഷന്  അപേക്ഷിക്കാം

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) പുതുതായി ആവിഷ്‌കരിച്ച  വാഫി വഫിയ്യ ആർട്സ് കോളജ്, വാഫീ ദർസ് എന്നിവ സ്ഥാപിച്ച് നടത്താൻ താൽപര്യപ്പെടുന്നവർക്ക് ഇപ്പോൾ  അഫിലിലേയഷന് അപേക്ഷിക്കാം.

ഭൗതിക വിദ്യക്ക് ഊന്നൽ നൽകുന്നതാണ് വാഫി/വഫിയ്യ ആർട്സ് കോളേജുകൾ. രണ്ട് വർഷ പ്ലസ്ടുവും മൂന്ന് വർഷ ഡിഗ്രിയും കൂടെ ഇസ്ലാമിക ഡിഗ്രിയും ഒന്നിച്ച് നേടാൻ സാധിക്കുന്നതാണ് ഈ കോഴ്സുകളുടെ ഘടന. ഡിഗ്രി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകളോടെ വാഫി/വഫിയ്യ പി.ജി പ്രവേശനത്തിന് സൗകര്യമുണ്ടാകും. എസ്.എസ്.എൽ.സി തുടർ പഠന യോഗ്യതയുള്ളവർക്ക് പ്ലസ് വണ്ണിലേക്കും പ്ലസ്ടു കഴിഞ്ഞവർക്ക് പ്രത്യേക പരീക്ഷ വഴി  ഡിഗ്രിയിലേക്ക് നേരിട്ടും അഡ്മിഷൻ നൽകും. ഡേ രീതിയിലും റസിഡൻഷ്യൽ രീതിയിലും കോളേജുകൾ പ്രവര്‍ത്തിക്കും.

2 വർഷ പ്രിപ്പറേറ്ററിയും 4 വർഷ വാഫീ ഡിഗ്രിയും (ഹോണേഴ്സ്) യു.ജി.സി അംഗീകരിക്കുന്ന യൂണിവേഴ്സിറ്റി ഡിഗ്രിയും സമന്വയിക്കുന്നതാണ് വാഫി ദർസ്. മത ഭൗതിക വിഷയങ്ങൾ പള്ളികളിൽ വച്ചു പഠിപ്പിക്കുന്നതും പരമ്പരാഗതമായി ദർസ് രംഗത്ത് തുടർന്ന് വരുന്ന പഠന ശിക്ഷണ വേഷ രീതികൾ നിലനിർത്തുന്നതുമായിരിക്കും വാഫി ദർസുകൾ. ഇന്റഗ്രേറ്റഡ് പി.ജി പഠന സൗകര്യവുമുണ്ടാകും. പള്ളികൾക്കായിരിക്കും അഫിലിയേഷൻ നൽകുക. നിലവിൽ നടക്കുന്ന ദർസുകൾക്ക് ഭംഗം വരാത്ത വിധമായിരിക്കും പുതിയ വാഫി ദർസുകൾ അനുവദിക്കുക. പള്ളികളുടെ സ്ഥല സൗകര്യത്തിനനുസരിച്ച് ബാച്ചുകൾ അനുവദിക്കും.

അഫിലിയേഷൻ അപേക്ഷയും നിബന്ധനകളടങ്ങിയ  മാന്വലും സി.ഐ.സി യുടെ വെബ്സൈറ്റിൽ (www.wafycic.com) നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2022 ഏപ്രിൽ 10 വൈകുന്നേരം 5 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് 7025687788, 9349677788 എന്നീ നമ്പറുകളിലോ info@wafycic.com എന്ന മെയിലിലോ ബന്ധപ്പെടുക.

#WAFY_UPDATES [228] 
Coordination of Islamic Colleges - CIC