വളാഞ്ചേരി: 2020-2021 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് നാളെ (മെയ് 12) മുതൽ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് (wafyonline.com) അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വർഷം അഡ്മിഷൻ നടക്കുക. ആകെ 2160 സീറ്റുകളാണ് (വാഫി 1140, വഫിയ്യ 570, ഡേ 450) ഉള്ളത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
SSLC തുടർ പഠന യോഗ്യതയും, മദ്രസ 7ാം ക്ലാസ് / തത്തുല്യ യോഗ്യതയും നേടിയ 17 വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഖുർആൻ മനപ്പാഠമുള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് wafycic.com, wafyonline.com സന്ദർശിക്കാം. അന്വേഷണങ്ങൾക്ക് +917025687788,+919497313222,+919349677788 എന്നീ നമ്പറുകളിൽ ഓഫീസ് സമയങ്ങളിൽ വിളിക്കാം. പ്രവേശന പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കോവിഡ്-19 നു ശേഷം ഉണ്ടാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ 'Coordination of Islamic Colleges - CIC' എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
#WAFY_UPDATES [79]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
11/05/2020