Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2022: ജൂൺ 21 (ചൊവ്വ) വരെ ​ഗ്രേഡുകൾ എന്റർ ചെയ്യാം

വാഫി വഫിയ്യ എൻട്രൻസ് 2022: ജൂൺ 21 (ചൊവ്വ) വരെ ​ഗ്രേഡുകൾ എന്റർ ചെയ്യാം
------

വാഫി വഫിയ്യ കോഴ്സിനു അപേക്ഷിച്ച അപേക്ഷാർത്ഥികൾ 10ാം ക്ലാസ് പരീക്ഷയുടെ ​ഗ്രേഡുകൾ ജൂൺ 21 നു മുമ്പായി എന്റർ ചെയ്യേണ്ടതാണ്. wafyonline.com വഴി വളരെ ലളിതമായി മാർക്ക് അപ്ലോഡ് ചെയ്യാൻ സാധിക്കും. Application Number, Date of birth ഉപയോഗിച്ച് ലോഗിൻ ചെയ്ത്  ഗ്രേഡ് എൻട്രി സെലക്ട് ചെയ്ത്  ഗ്രേഡുകൾ രേഖപ്പെടുത്താം. സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യേണ്ടതില്ല. വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജറാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് അപേക്ഷാർത്ഥി മാത്രമായിരിക്കും ഉത്തരവാദി. അതിനാൽ വളരെ ശ്രദ്ധയോടെ സത്യസന്ധമായി മാത്രം  ഗ്രേഡ് അപ്ലോഡ് ചെയ്യുക.  ഗ്രേഡ് തെറ്റിയതായി വിദ്യാർത്ഥിക്കു തന്നെ ബോധ്യപ്പെട്ടാൽ വീണ്ടും  ഗ്രേഡ് എൻട്രി ചെയ്യാവുന്നതാണ്. ഒന്നിലധികം തവണ  ഗ്രേഡ് എൻട്രി ചെയ്യുന്നുവെങ്കിൽ അവസാനം ചെയ്ത എൻട്രിയായിരിക്കും പരിഗണിക്കുക.

സ്കൂൾ പത്താം തരം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വാഫി വഫിയ്യ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2022  ജൂൺ 21 ചൊവ്വ വരെ. 2022 ജൂൺ 25 ശനി രാവിലെ 11 മണിക്ക് പെൺകുട്ടികൾക്കുള്ള വഫിയ്യ എൻട്രൻസ് പരീക്ഷയും ഉച്ചക്ക് 2 മണിക്ക് ആൺ കുട്ടികൾക്കുള്ള വാഫി എൻട്രൻസ് പരീക്ഷയും വിവിധ സെന്ററുകളിൽ വെച്ച് നടക്കുന്നതാണ്.

പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ:
https://i.wafycic.com/admpp

Apply Now:
www.wafyonline.com

‌അപ്ലികേഷൻ വീഡിയോ സഹായി:
https://i.wafycic.com/admvt

അന്വേഷണങ്ങൾക്ക്:
+917025687788
+919349677788
+919497313222
(ഓഫീസ് സമയം: 9:30 AM - 5:30 PM)

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates  എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

#WAFY_UPDATES [284]
Coordination of Islamic Colleges - CIC