Media Desk


Media Desk (News)


വാഫി, വഫിയ്യ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു

വാഫി, വഫിയ്യ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു
-----
ഈ വർഷത്തെ വാഫി വഫിയ്യ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ 25ന് കേരളത്തിലേയും കർണ്ണാടകത്തിലേയും ഗൾഫിലേയും, ലക്ഷദ്വീപിലേയും 45 കേന്ദ്രങ്ങളിൽ വെച്ചാണ് പ്രവേശന പരീക്ഷ നടന്നത്. പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് WafyX ആപ്പ് മുഖേന നടന്ന ഓൺലൈൻ പരീക്ഷയിലെ മാർക്കിന്റെയും സ്കൂൾ പത്താം തരത്തിൽ വിദ്യാർത്ഥിക്ക് ലഭിച്ച മാർക്കിന്റെയും അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്.

Wafy,  Wafy Arts (Residential) & Wafiyya Day: 80 Marks
Wafy Arts (Day) & Wafiyya Arts: 60 Marks
Wafiyya: 100 Marks

പ്രവേശന പരീക്ഷയിൽ നേടിയ മാർക്കിന്റെയും സ്കൂൾ വെയ്റ്റേജിന്റെയും അടിസ്ഥാനത്തിൽ വിദ്യാർത്ഥി അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ യോഗ്യനാണോ അല്ലയോ എന്ന് കാണിക്കുന്നതാണ് ഈ സ്റ്റാറ്റസ് . 'Eligible' എന്നതിന്റെ അർത്ഥം വിദ്യാർത്ഥിക്ക് പ്രവേശനത്തിന് യോഗ്യതയുണ്ട് എന്നാണ് സീറ്റ് ലഭിച്ചു എന്നല്ല, തിരഞ്ഞെടുക്കപ്പെട്ടുവെന്നല്ല. ട്രയൽ അലോട്ട്മെൻറ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. ശേഷം നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുവാനും കോളേജുകളെ പുതുതായി ചേർക്കാനും അവസരമുണ്ടായിരിക്കും. ഫസ്റ്റ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷാർത്ഥികൾ അതത് സ്ഥാപനങ്ങളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. അടുത്ത അലോട്ട്മെന്റിലേക്ക് പരിഗണിക്കേണ്ടവർ താൽക്കാലിക അഡ്മിഷനും അല്ലാത്തവർ സ്ഥിരം അഡ്മിഷനുമാണ് എടുക്കേണ്ടത്.

ഫലമറിയാൻ താഴെയുള്ള ലിങ്ക് ലോ​ഗിൻ ചെയ്ത് Result ഐക്കണിൽ ക്ലിക് ചെയ്യുക:
https://i.wafycic.com/admlogin

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates  എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

#WAFY_UPDATES [294]
Coordination of Islamic Colleges - CIC