Media Desk


Media Desk (News)


മതം ജീവിതമാണെന്ന് തെളിയിക്കുകയാണ് വാഫി വഫിയ്യ: സാദിഖലി ശിഹാബ് തങ്ങൾ

മതം ജീവിതമാണെന്ന് തെളിയിക്കുകയാണ് വാഫി വഫിയ്യ: സാദിഖലി ശിഹാബ് തങ്ങൾ

വാഫി വഫിയ്യ മാനേജ്മെന്റ് ശിൽപശാലയിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:
-------

 മതം ജീവിതമാണ്. ജീവിതം മെച്ചപ്പെടുത്താനുള്ളതാണ് വിദ്യാഭ്യാസം, വാഫി വഫിയ്യ സംവിധാനം അതാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. മതം ജീവിതമാണെന്ന് തെളിയിക്കുകയാണ് വാഫി വഫിയ്യ സംവിധാനം.
 നവോത്ഥാനം ആശയങ്ങളിലല്ല; പ്രവർത്തിപഥത്തിൽ പ്രായോഗികമായി കാണണം. ബാഫഖി തങ്ങളും എന്റെ വന്ദ്യ പിതാവും മറ്റുള്ളവരും ആ വഴിയാണ് കാണിച്ചത്. വാഫി വഫിയ്യ ആ വഴിയിലാണ്.
 എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാമെന്നാണ് കേരളീയ പാരമ്പര്യ മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റം തെളിയിക്കുന്നത്.
 വാഫി വഫിയ്യ സംവിധാനം തടസ്സമില്ലാതെ മുന്നോട്ട് പോകണം. അത് വരും തലമുറയുടെ അവകാശമാണ്. ഈ സംവിധാനങ്ങളെ നാം ശക്തിപ്പെടുത്തണം.
അവസ്ഥാന്തരങ്ങളെ മറികടന്ന് മുന്നോട്ട് പോവാനാണ് നമുക്ക് കഴിയേണ്ടത്.
 സമസ്തയും സി.ഐ.സിയും ഒരുമിച്ച് മുന്നോട്ട് പോവും. സമസ്തയെ അംഗീകരിക്കുന്നവർ മാത്രമാണ് സി.ഐ.സിയിൽ ഉള്ളത്. ഇതേ രീതിയിൽ തന്നെ ഇനിയും മുന്നോട്ട് പോവും. അവശ്യഘട്ടങ്ങളിൽ ചർച്ച ചെയ്തും കൂടിയാലോചിച്ചും തന്നെയാണ് വാഫി വഫിയ്യ സംവിധാനം മുന്നോട്ട് പോവാറുള്ളത്.
 ഉലമാക്കളും, ഉമറാക്കളും ഒന്നിച്ചാണ് നാമീ കാണുന്ന പുരോഗതിയെല്ലാം ഉണ്ടാക്കിയെടുത്തത്. ഐക്യമാണ് ഉമ്മത്തിന്റെ ബലം.

മക്കരപ്പറമ്പ് സിഫോർ കൺവെൻഷൻ സെൻ്ററിൽ നടന്ന മാനേജ്മെന്റ് ശിൽപശാല സി.ഐ.സി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.ഐ.സി വൈസ് പ്രസിഡണ്ട് സയ്യിദ് പി.എസ്.എച്ച് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ സി.ഐ.സി ജനറൽ സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു, സി.ഐ.സി വൈസ് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി വയനാട്, സി.ഐ.സി ജോയിൻറ് സെക്രട്ടറി അഹമ്മദ് വാഫി ഫൈസി കക്കാട്, ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ അബ്ദുൽ ഹക്കീം വാഫി രാമൻക്കുളം, വാഫി എക്സ്പാൻഷൻ ബ്യൂറോ മെമ്പർ നൗഫൽ വാഫി മേലാറ്റൂർ എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. സൈനുൽ ആബിദീൻ തങ്ങൾ കാസർ​ഗോട്, സി.ഐ.സി എം.പി.ടി.എ പ്രസിഡന്റ് പൂക്കോയ തങ്ങൾ കാടാമ്പുഴ, സി.ഐ.സി വൈസ് പ്രസിഡണ്ട് റഹ്മാൻ ഫൈസി കാവനൂർ, സി.ഐ.സി ട്രഷറർ അലി ഫൈസി തൂത, സി.ഐ.സി ജോയിന്റ് സെക്രട്ടറിമാരായ ഹബീബുള്ള ഫൈസി പള്ളിപ്പുറം, ഡോ: റഫീഖ് അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി, ഡോ: മുഹമ്മദലി വാഫി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഡയറക്ടറേറ്റ് ഓഫ് അക്കാദമിക് അഫേഴ്സ് ആൻഡ് ട്രെയിനിംഗ് കൺവീനർ ഹസ്സൻ വാഫി മണ്ണാർക്കാട് സ്വാഗതവും, ചെയർമാൻ ഡോ: ലുഖ്മാൻ വാഫി അൽ അസ്ഹരി നന്ദിയും പറഞ്ഞു.

#WAFY_UPDATES [311]
Coordination of Islamic Colleges - CIC