Media Desk


Media Desk (News)


സി.ഐ.സി സിണ്ടിക്കേറ്റ് മീറ്റ്

സി.ഐ.സി സിണ്ടിക്കേറ്റ് മീറ്റ്
-----------------------------
കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (CIC) ന്റെ  2022 - 24 പ്രവർത്തന  കാലയളവിലെ പ്രഥമ പ്രവർത്തക സമിതി (Syndicate) യോഗം 12/12/2022 ന് മലപ്പുറം പാങ്ങ് വഫാ കാമ്പസിൽ വച്ച് നടന്നു. സി.ഐ. സി വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാഫി എക്‌സ്പാൻഷൻ ബ്യൂറോ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.ഐ.സി സബ് കമ്മിറ്റി തലവന്മാർ, 10 സി.ആർ.സി കളെയും പ്രതിനിധീകരിച്ച് അക്കാദമിക് മാനേജ്മെന്റ് പ്രതിനിധികൾ, CIC നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള അക്കാദമിക് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സി.ഐ.സി ജനറൽ സെക്രട്ടറി പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ചർച്ചകൾക്ക് നേതൃത്വം നൽകി. 

 സി.ഐ.സി ഫൈനാൻസ് സമിതി ചെയർമാൻ സയ്യിദ് സാബിഖലി  ശിഹാബ് തങ്ങൾ, വൈസ് പ്രസിഡന്റുമാരായ  കെ.എ റഹ്‌മാൻ ഫൈസി കാവനൂർ, അഹമ്മദാജി വയനാട്, ജോയിന്റ് സെക്രട്ടറിമാരായ അഹമ്മദ് ഫൈസി കക്കാട്, ഹബീബുള്ള ഫൈസി പള്ളിപ്പുറം ഡോ.അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി  മുഹമ്മദലി വാഫി
സി.കെ കുഞ്ഞി തങ്ങൾ,  തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

സിണ്ടിക്കേറ്റ് യോഗം അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ വഫാ ക്യാമ്പസ് പാങ്ങ് ഡീനായി നിയമിച്ചു 


#WAFY_UPDATES [310]
Coordination of Islamic Colleges - CIC