ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ): മെയ് 17 വരെ അപേക്ഷിക്കാം; പ്രവേശന പരീക്ഷ മെയ് 20 ന്. ------ പ്ലസ് വൺ പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്ലസ്ടു (Thamheediyya II) രണ്ടിലേക്കും പ്ലസ്ടു കഴിഞ്ഞവർക്ക് ഡിഗ്രി (Aliya I) ഒന്നാം വർഷത്തിലേക്കും വാഫി, വഫിയ്യ കോഴ്സുകളിലെ തംഹീദിയ്യ സിലബസിൽ പഠിപ്പിക്കുന്ന നഹ്‌വ്, സ്വർഫ്, അദബ്, എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിൽ പരിമിതമായ സീറ്റുകളിലേക്ക് ഇടക്കാല അഡ്മിഷൻ നേടാവുന്നതാണ്. wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്. ഫലം പ്രസിദ്ധീകരിച്ച ശേഷമാണ് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ മുൻഗണനാ ക്രമത്തിൽ (College Selection) ഓൺലൈനായി സമർപ്പിക്കേണ്ടത്. +1 വാഫി, വഫിയ്യ, വാഫി വഫിയ്യ പ്രൊഫഷണൽ (NEET), വാഫി വഫിയ്യ ആർട്സ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾ തുടരുന്നു. wafyonline.com മുഖേന ഓൺലൈനായി അപേക്ഷിക്കാം. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ. അപേക്ഷാ ഫീസ്: 500 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788 9497313222 #WAFY_UPDATES [339] Coordination of Islamic Colleges - CIC