Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് പരീക്ഷ : മെയ് 26 വരെ അപേക്ഷിക്കാം. പരീക്ഷ മെയ്‌ 28 ന്

വാഫി വഫിയ്യ എൻട്രൻസ് പരീക്ഷ : മെയ് 26 വരെ അപേക്ഷിക്കാം. പരീക്ഷ മെയ്‌ 28 ന് ----- എസ്. എസ്. എൽ. സി റിസൾട്ട്‌ പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിൽ വാഫി വഫിയ്യ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി മെയ്‌ 26 വരെ നീട്ടി. മെയ് 28 (ഞായർ) രാവിലെ 11 മണിക്ക് പെൺകുട്ടികൾക്കുള്ള വഫിയ്യ എൻട്രൻസ് പരീക്ഷയും ഉച്ചക്ക് 2 മണിക്ക് ആൺകുട്ടികൾക്കുള്ള വാഫി എൻട്രൻസ് പരീക്ഷയും വിവിധ സെന്ററുകളിൽ വെച്ച് നടക്കും. അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യൂട്ടീവ് അംഗത്വമുള്ള കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) ആവിഷ്കരിച്ച് നടപ്പാക്കുന്ന വാഫി വഫിയ്യ, വാഫി വഫിയ്യ പ്രൊഫഷണൽ, വാഫി വഫിയ്യ ആർട്സ് പ്രോ​ഗ്രാമുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. എസ്. എസ്. എൽ. സി തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫി പ്രോ​ഗ്രാമുകളിലേക്കും പെൺകുട്ടികൾക്ക് വഫിയ്യ പ്രോ​ഗ്രാമുകളിലേക്കും അപേക്ഷിക്കാം. ‌കോഴ്സുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക: https://i.wafycic.com/admvt കോഴ്സുകൾ പരിചയപ്പെടാൻ: https://youtu.be/QsQRaxF4E1E‌ ‌ അപ്ലികേഷൻ വീഡിയോ സഹായി: https://youtu.be/QsQRaxF4E1E‌ Apply Now: www.wafyonline.com അന്വേഷണങ്ങൾക്ക്: +917025687788, +919349677788, +919497313222 (ഓഫീസ് സമയം: 9:30 AM - 5:30 PM) അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾക്ക്: https://www.facebook.com/wafyupdates Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [345] Coordination of Islamic Colleges - CIC