Media Desk


Media Desk (News)


വാഫി വഫിയ്യ ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ നാളെ

വാഫി വഫിയ്യ ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ നാളെ
 വാഫി വഫിയ്യ ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ) പ്രവേശന പരീക്ഷ നാളെ (2023 മെയ് 20) വിവിധ സെന്ററുകളിൽ വെച്ച് നടക്കും. രാവിലെ 09 മണി മുതൽ 11 മണി വരെയും 01 മണി മുതൽ 02 മണി വരെയും ഇന്റർവ്യൂവും 11 മണി മുതൽ 01 മണി വരെ എഴുത്തു പരീക്ഷയും നടക്കും. പ്ലസ് വൺ പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്ലസ്ടുവിലേക്കും (Thamheediyya II) പ്ലസ്ടു കഴിഞ്ഞവർക്ക് ഡിഗ്രി (Aliya I) ഒന്നാം വർഷത്തിലേക്കും പരിമിതമായ സീറ്റുകളിലേക്കാണ് ഇടക്കാല അഡ്മിഷൻ നേടാനാവുക. നഹവ്, സ്വർഫ്, LSRW, പൊതു ബോധം എന്നിവ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടക്കുക. ഫലം പ്രസിദ്ധീകരിച്ച ശേഷമാണ് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ മുൻഗണനാ ക്രമത്തിൽ (College Selection) ഓൺലൈനായി സമർപ്പിക്കേണ്ടത്. പരീക്ഷ സെന്ററുകളിൽ സ്പോട്ട് രെജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കുന്നതാണ്. സ്പോട്ട് രെജിസ്ട്രേഷൻ ഫീ : 600 രൂപ. +1 വാഫി വഫിയ്യ, വാഫി വഫിയ്യ പ്രൊഫഷണൽ (NEET), വാഫി വഫിയ്യ ആർട്സ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾ തുടരുന്നു. wafyonline.com മുഖേന ഓൺലൈനായി മെയ്‌ 26 വരെ അപേക്ഷിക്കാം. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ്: 500 രൂപ. കോഴ്സുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക: https://i.wafycic.com/admvt Apply Now: www.wafyonline.com കോഴ്സുകൾ പരിചയപ്പെടാൻ: https://youtu.be/QsQRaxF4E1E‌ ‌അപ്ലികേഷൻ വീഡിയോ സഹായി: https://i.wafycic.com/admvt അന്വേഷണങ്ങൾക്ക്: +917025687788, +919349677788, +919497313222 (ഓഫീസ് സമയം: 9:30 AM - 5:30 PM) അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾക്ക്: https://www.facebook.com/wafyupdates Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [347] Coordination of Islamic Colleges - CIC