Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2023: മെയ്‌ 27 (ശനി) വരെ ​ഗ്രേഡുകൾ എന്റർ ചെയ്യാം

വാഫി വഫിയ്യ എൻട്രൻസ് 2023: മെയ്‌ 27 (ശനി) വരെ ​ഗ്രേഡുകൾ എന്റർ ചെയ്യാം

വാഫി വഫിയ്യ കോഴ്സിനു അപേക്ഷിച്ച അപേക്ഷാർത്ഥികൾ പത്താം ക്ലാസ് പരീക്ഷയുടെ ​ഗ്രേഡുകൾ മെയ്‌ 27നു മുമ്പായി എന്റർ ചെയ്യേണ്ടതാണ്. wafyonline.com വഴി വളരെ ലളിതമായി മാർക്ക് അപ്ലോഡ് ചെയ്യാൻ സാധിക്കും. Application Number, Date of birth ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് 'ഗ്രേഡ് എൻട്രി' ഓപ്ഷൻ സെലക്ട് ചെയ്ത് ഗ്രേഡുകൾ രേഖപ്പെടുത്താം. സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യേണ്ടതില്ല. വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് അപേക്ഷാർത്ഥി ഉത്തരവാദിയായിരിക്കും. അതിനാൽ വളരെ ശ്രദ്ധയോടെ സത്യസന്ധമായി മാത്രം ഗ്രേഡ് അപ്ലോഡ് ചെയ്യുക. ഗ്രേഡ് തെറ്റിയതായി വിദ്യാർത്ഥിക്കു തന്നെ ബോധ്യപ്പെട്ടാൽ വീണ്ടും ഗ്രേഡ് എൻട്രി ചെയ്യാവുന്നതാണ്. ഒന്നിലധികം തവണ ഗ്രേഡ് എൻട്രി ചെയ്യുന്നുവെങ്കിൽ അവസാനം ചെയ്ത എൻട്രിയായിരിക്കും പരിഗണിക്കുക. +1 വാഫി വഫിയ്യ, വാഫി വഫിയ്യ പ്രൊഫഷണൽ (NEET), വാഫി വഫിയ്യ ആർട്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2023 മെയ്‌ 26 (വെള്ളി) വരെ. 2023 മെയ്‌ 28 (ഞായർ) രാവിലെ 11 മണിക്ക് പെൺകുട്ടികൾക്കുള്ള വഫിയ്യ എൻട്രൻസ് പരീക്ഷയും ഉച്ചക്ക് 2 മണിക്ക് ആൺ കുട്ടികൾക്കുള്ള വാഫി എൻട്രൻസ് പരീക്ഷയും വിവിധ സെന്ററുകളിൽ വെച്ച് നടക്കുന്നതാണ്. wafyonline.com മുഖേന ഓൺലൈനായി അപേക്ഷിക്കാം. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ്: 500 രൂപ. കോഴ്സുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക: https://i.wafycic.com/admpp Apply Now: www.wafyonline.com കോഴ്സുകൾ പരിചയപ്പെടാൻ: https://youtu.be/QsQRaxF4E1E‌ ‌അപ്ലികേഷൻ വീഡിയോ സഹായി: https://i.wafycic.com/admvt അന്വേഷണങ്ങൾക്ക്: +917025687788, +919349677788, +919497313222 (ഓഫീസ് സമയം: 9:30 AM - 5:30 PM) അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾക്ക്: https://www.facebook.com/wafyupdates Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [349] Coordination of Islamic Colleges - CIC