Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് എക്സാം 28 ന് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാവുക: റഷീദ് അലി ശിഹാബ് തങ്ങൾ പാണക്കാട്.

വാഫി വഫിയ്യ എൻട്രൻസ് എക്സാം 28 ന് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാവുക: റഷീദ് അലി ശിഹാബ് തങ്ങൾ പാണക്കാട്.
രാജ്യത്ത് സമാധാനവും ഐക്യവും പുലരുന്നതിന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക. അത്തരം ശ്ലാഘ നീയമായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിന്റേത്. SSLC റിസൾട്ട് വന്ന പശ്ചാത്തലത്തിൽ വാഫി വഫിയ്യ എൻട്രൻസ് പ്രചാരണ പ്രവർത്തനങ്ങളിൽ നാം സജീവമാവേണ്ടതുണ്ട്. കേവലം ഭൗതിക വിദ്യ തേടി പോകുന്നവരെ ധാർമിക ബോധമുള്ളവരാക്കാനും അവർക്ക് മൂല്യബോധമുള്ള വിദ്യാഭ്യാസം നൽകി ഉമ്മത്തിന് ഭാവിയിൽ നേതൃത്വം നൽകാനും പുതുതലമുറയെ സജ്ജമാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ള, ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് നിർവാഹക സമിതിയിൽ അംഗത്വമുള്ള, കാൽ നൂറ്റാണ്ടിലേറെ കാലം പ്രവർത്തന പാരമ്പര്യമുള്ള വലിയ വിദ്യാഭ്യാസ സംവിധാനമാണ് സിഐസി. കോട്ടക്കൽ പാണക്കാട് ടൂറിസ്റ്റ് ഹോമിൽ ഇന്നലെ നടന്ന സിഐസി സിൻഡിക്കേറ്റ് ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. കാസർഗോഡ്, തിരുനാവായ എന്നിവിടങ്ങളിൽ രണ്ട് വഫിയ്യ കോളേജുകൾക്ക് പുതുതായി പ്രൊവിഷണൽ അഫിലിയേഷൻ നൽകി. പുതിയ അധ്യായന വർഷം ജൂൺ മൂന്നിന് ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തിൽ വൈസ് പ്രസിഡണ്ട് PSH തങ്ങൾ അധ്യക്ഷത വഹിച്ചു. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾക്ക്: https://www.facebook.com/wafyupdates Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [350] Coordination of Islamic Colleges - CIC