Media Desk


Media Desk (News)


വാഫി വഫിയ്യ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള ഔദ്യോഗിക വീഡിയോ സഹായി പുറത്തിറങ്ങി


വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള ഔദ്യോഗിക വീഡിയോ സഹായി പുറത്തിറങ്ങി. ഇനി എളുപ്പത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. വീഡിയോ കാണാം.

 https://youtu.be/f0fJIl8tj5g

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സിയുടെ വാഫി, വഫിയ്യ, വാഫി വഫിയ്യ പ്രൊഫഷണൽ (NEET), വാഫി വഫിയ്യ ആർട്സ് കോഴ്സുകളിലേക്ക് wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷാ ഫീസ്. പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക

 https://i.wafycic.com/admpp

കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788 9497313222  #WAFY_UPDATES [341] Coordination of Islamic Colleges - CIC