Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2023: സെക്കന്റ്‌ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ എൻട്രൻസ് 2023: സെക്കന്റ്‌ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ എൻട്രൻസ് സെക്കന്റ്‌ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. wafyonline.com വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ 2023 ജൂൺ 17 (ശനി) ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക്‌ സീറ്റ്‌ നഷ്ടപ്പെടും. അനുവദിക്കപ്പെട്ട സമയത്ത് അഡ്മിഷൻ എടുക്കാത്തതിനെത്തുടർന്ന് സീറ്റ് നഷ്ടപ്പെട്ടാലുണ്ടാകുന്ന നഷ്ടങ്ങൾക്ക് സി. ഐ. സി ഉത്തരവാദിയാകുന്നതല്ല. ഫൈനൽ അലോട്ട്മെന്റിൽ കോളേജ് മാറ്റം ആഗ്രഹിക്കുന്നവർ താൽക്കാലിക അഡ്മിഷനാണ് (Temporary admission) എടുക്കേണ്ടത്. സെക്കന്റ്‌ അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കാത്തവരെ ഫൈനൽ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല. ആദ്യ പ്രിഫറൻസായി നൽകിയ കോളേജിൽ തന്നെ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ സ്ഥിര അഡ്മിഷനാണ് (Permanent admission) എടുക്കേണ്ടത്. അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക. ശേഷം 'Selection Status' ഐക്കണിൽ ക്ലിക് ചെയ്യുക: https://i.wafycic.com/admlogin സൂചകങ്ങൾ ----------------- Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു. Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [361] Coordination of Islamic Colleges - CIC