Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2023: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ എൻട്രൻസ് 2023: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 വാഫി വഫിയ്യ എൻട്രൻസ് ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. wafyonline.com വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ 2023 ജൂൺ 19 (തിങ്കൾ) ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ ഹാജരായി സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക്‌ സീറ്റ്‌ നഷ്ടപ്പെടും. അനുവദിക്കപ്പെട്ട സമയത്ത് അഡ്മിഷൻ എടുക്കാത്തതിനെത്തുടർന്ന് സീറ്റ് നഷ്ടപ്പെട്ടാലുണ്ടാകുന്ന നഷ്ടങ്ങൾക്ക് സി. ഐ. സി ഉത്തരവാദിയാകുന്നതല്ല. ഇനി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതല്ല. വാഫി വഫിയ്യ എൻട്രൻസ് പരീക്ഷയിൽ യോഗ്യത ലഭിച്ച്, ഇത് വരെ അഡ്മിഷൻ നേടാൻ കഴിയാത്തവർക്ക്, ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടാവുന്നതാണ്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 20/06/2023 (ചൊവ്വ) 5.30 PM ന് മുമ്പായി സ്പോട്ട് അഡ്മിഷൻ എടുക്കേണ്ടതാണ്. അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക. ശേഷം 'Selection Status' ഐക്കണിൽ ക്ലിക് ചെയ്യുക: https://i.wafycic.com/admlogin സൂചകങ്ങൾ ----------------- Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു. Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു. For Download Prospectus: https://i.wafycic.com/admpp അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [363] Coordination of Islamic Colleges - CIC