Media Desk


Media Desk (News)


വാഫി, വഫിയ്യ എൻട്രൻസ് 2023: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വാഫി, വഫിയ്യ എൻട്രൻസ് 2023: പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു ----- ഈ വർഷത്തെ വാഫി വഫിയ്യ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു. 2023 മെയ്‌ 28 ന് കേരളത്തിലെയും വിദേശത്തെയും 47 സെന്ററുകളിലായാണ് പരീക്ഷ നടന്നത്. Wafyonline.com വെബ്സൈറ്റ് മുഖേന ഫലമറിയാം. WafyX ആപ്പ് മുഖേന നടന്ന ഓൺലൈൻ പരീക്ഷയിലെ മാർക്കിന്റെയും സ്കൂൾ പത്താം തരം മാർക്ക് വെയ്റ്റേജിന്റെയും അടിസ്ഥാനത്തിലാണ് കട്ട്‌ ഓഫ്‌ മാർക്ക്‌ നിശ്ചയിച്ചത്. പ്രവേശന പരീക്ഷയിൽ നേടിയ മാർക്കിന്റെയും സ്കൂൾ മാർക്ക് വെയ്റ്റേജിന്റെയും അടിസ്ഥാനത്തിൽ വിദ്യാർത്ഥി അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ യോഗ്യനാണോ അല്ലയോ എന്ന് കാണിക്കുന്നതാണ് റിസൾട്ട്‌ സ്റ്റാറ്റസ് .ജൂൺ 3 മുതലാണ് കോളേജ് സെലെക്ഷൻ ആരംഭിക്കുക. എൻട്രൻസ് പരീക്ഷ, പത്താം തരം ഗ്രേഡ് വെയ്റ്റേജ്, പ്രൊഫഷണൽ സ്പെഷ്യൽ ടെസ്റ്റ്‌ എന്നീ പാർട്ടുകളിലെ മാർക്കുകൾ ഒന്നിച്ചു പരിഗണിച്ചാണ് വാഫി വഫിയ്യ പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള ഇന്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ഇന്റർവ്യൂ, ജൂൺ 3,4 തിയ്യതികളിൽ നടക്കുന്നതാണ്. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും. കട്ട്‌ ഓഫ്‌ മാർക്ക്‌ Wafy - 75 Wafiyya- 85 Wafy Professional - 150 Wafiyya Professional - 170 Wafy Arts- 60 Wafiyya Arts- 60 സൂചകങ്ങൾ: Eligible for wafy/ wafy arts/ wafiyya/ Wafiyya arts: വിദ്യാർത്ഥിക്ക് നിശ്ചിത പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് യോഗ്യതയുണ്ട്. അലോട്മെന്റിന് ശേഷമാണ് സീറ്റ്‌ ഉറപ്പാക്കാനാവുക. Selected for interview: പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള ഇന്റർവ്യൂവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് അഡ്മിഷൻ നേടാനാവുക. റിസൾട്ട്‌ അറിയുന്നതിന്: Wafyonline.com login Selection Status https://wafyonline.com/entrance/candidatelogin.php അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [355] Coordination of Islamic Colleges