വാഫി വഫിയ്യ : കോളേജ് പ്രിഫറൻസ് ജൂൺ 7 വരെ
വാഫി വഫിയ്യ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ കോളേജുകൾ തിരഞ്ഞെടുക്കാനുള്ള (കോളേജ് പ്രിഫറൻസ്) അവസരം ജൂൺ 7 (ബുധൻ) 5.30 PM വരെ. Wafyonline.com മുഖേന ഓൺലൈനായാണ് കോളേജുകൾ തിരഞ്ഞെടുക്കേണ്ടത്. കോളേജുകളുടെ വിശദ വിവരങ്ങൾ പ്രോസ്‌പെക്ടസിൽ ലഭ്യമാണ്. കോളേജ് തെരഞ്ഞെടുക്കുമ്പോൾ താല്പര്യമുള്ള സ്ഥാപനങ്ങൾ മുൻഗണനാ ക്രമത്തിൽ സെലക്ട് ചെയ്യേണ്ടതാണ്. സെലക്ട് ചെയ്യാത്ത കോളേജുകളിലേക്ക് അപേക്ഷാർത്ഥി അലോട്ട് ചെയ്യപ്പെടുന്നതല്ല. ലിസ്റ്റിലുള്ള മുഴുവൻ കോളേജുകളും തിരഞ്ഞെടുക്കാവുന്നതാണ്. സിഐസിയുടെ നിബന്ധനകൾ പൂർണമായും പാലിക്കാൻ സ്ഥാപനത്തിന് സാധിക്കാതെ വരികയോ സെലക്ട് ചെയ്ത സീറ്റിലേക്ക് തന്നെക്കാൾ മാർക്ക് നേടിയവർ അപേക്ഷിക്കുകയോ ചെയ്യുന്ന പക്ഷം അടുത്ത ഓപ്ഷനിലേക്ക് മാറുന്നതും ഒരു സ്ഥാപനം മാത്രം സെലക്ട് ചെയ്തവർക്ക് എവിടെയും അഡ്മിഷൻ ലഭിക്കാതിരിക്കാൻ ഇടയാവുകയും ചെയ്തേക്കാം. അത്തരം സന്ദർഭങ്ങളിൽ സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ സി.ഐ.സി ഉത്തരവാദിയായിരിക്കുന്നതല്ല. കോളേജുകൾ തിരഞ്ഞെടുക്കേണ്ട വിധം: Wafyonline. com വെബ്സൈറ്റ് ഓപ്പൺ ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക. തുടർന്ന് College Choice ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം Programme Applied for എന്ന ഭാഗത്തു, വാഫി, വാഫി ആർട്സ്, വഫിയ്യ, വഫിയ്യ ആർട്സ് എന്നീ പ്രോഗ്രാമുകളിൽ നിന്ന് നിങ്ങൾ അഡ്മിഷൻ ആഗ്രഹിക്കുന്ന പ്രോഗ്രാം ഉറപ്പ് വരുത്തുക. അപേക്ഷാ സമയത്ത് നൽകിയ പ്രോഗ്രാം ആവശ്യമെങ്കിൽ മാറ്റം വരുത്താവുന്നതാണ്. സെലക്ട് ചെയ്ത പ്രോഗ്രാമിനനുസരിച്ചാണ് കോളേജുകൾ ലിസ്റ്റ് ചെയ്യപ്പെടുക. ശേഷം 'Select Your College' എന്ന ഭാഗത്തു ചേരാൻ താല്പര്യപ്പെടുന്ന കോളേജ് സെലക്ട് ചെയ്യുക. Add preference ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ മുൻഗണനാ ക്രമമനുസരിച്ചു പരമാവധി കോളേജുകൾ തിരഞ്ഞെടുക്കുക. മുൻഗണനാ ക്രമം മാറ്റം വരുത്തുവാനും സെലക്ട് ചെയ്ത കോളേജ് ഒഴിവാക്കാനുമുള്ള ഓപ്ഷൻ ലഭ്യമാണ്. കോളേജ് പ്രിഫറൻസ് പൂർത്തിയായാൽ Save Preference ബട്ടൺ ക്ലിക്ക് ചെയ്യുക. College Preference: https://wafyonline.com/entrance/candidatelogin.php For Download Prospectus: https://i.wafycic.com/admpp അന്വേഷണങ്ങൾക്ക്: +917025687788, +919349677788, +919497313222 അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾക്ക്: https://www.facebook.com/wafyupdates Join WAFY UPDATES WhatsApp community: https://wafycic.page.link/WAGroup #WAFY_UPDATES [356] Coordination of Islamic Colleges - CIC