Media Desk


Media Desk (News)


വാഫി, വഫിയ്യ എൻട്രൻസ് 2023: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി, വഫിയ്യ എൻട്രൻസ് 2023: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 വാഫി, വഫിയ്യ എൻട്രൻസ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റ് മുഖേന ട്രയൽ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യതാ ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെന്റിനു ശേഷമേ സീറ്റുറപ്പാകൂ. നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റം വരുത്തുവാനും ഇതുവരെ കോളേജ് ഓപ്ഷനുകൾ നൽകാത്തവർക്ക് പുതുതായി ചേർക്കാനും നാളെ (ജൂൺ 09) രാവിലെ 9:30 AM മുതൽ വൈകുന്നേരം 7:30 PM വരെ അവസരമുണ്ട്. ഒന്നാം അലോട്ട്മെന്റ് ‍ 10.06.2023 (ശനി) ന് പ്രസിദ്ധീകരിക്കും. സൂചകങ്ങൾ ----------------- Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. (ഇത് ട്രയൽ അലോട്ട്മെന്റാണ്. ഒന്നാം അലോട്ട്മെന്റ് മുതലായിരിക്കും പ്രവേശനത്തിനായി അന്തിമമായി പരിഗണിക്കുക.) Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു. Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു. അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക. ശേഷം 'Selection Status' ഐക്കണിൽ ക്ലിക് ചെയ്യുക: https://i.wafycic.com/admlogin For Download Prospectus: https://i.wafycic.com/admpp അന്വേഷണങ്ങൾക്ക്: +917025687788, +919349677788, +919497313222 അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [358] Coordination of Islamic Colleges - CIC