Media Desk


Media Desk (News)


സി.ഐ.സി സിണ്ടിക്കേറ്റ് മീറ്റ്

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (CIC) ന്റെ പ്രവർത്തക സമിതി (Syndicate) യോഗം 28/11/2023 ന് (ചൊവ്വ) മലപ്പുറം പാങ്ങ് വഫാ കാമ്പസിൽ വച്ച് നടന്നു. സി.ഐ.സി വൈസ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാഫി എക്‌സ്പാൻഷൻ ബ്യൂറോ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.ഐ.സി സബ് കമ്മിറ്റി തലവന്മാർ,  സി.ആർ.സി  (സി.ഐ.സി റീജിയണൽ സെന്റർ ) കളിൽ നിന്നുള്ള അക്കാദമിക്, മാനേജ്മെന്റ് പ്രതിനിധികൾ, സി.ഐ.സി നേരിട്ടു നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള അക്കാദമിക് മാനേജ്മെന്റ് പ്രതിനിധികൾ, വാഫി വഫിയ്യ അലുംനി, വിദ്യാർത്ഥി വിദ്യാർത്ഥിനി യൂണിയൻ ഭാരവാഹികൾ മുതലായവർ യോഗത്തിൽ പങ്കെടുത്തു.

സി.ഐ.സി ഫൗണ്ടർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, സി.ഐ.സി വൈസ് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി വയനാട്, ട്രഷറർ അലി ഫൈസി തൂത, ജോയിന്റ് സെക്രട്ടറിമാരായ  ഡോ.അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി, Dr. മുഹമ്മദലി വാഫി ചെമ്പുലങ്ങാട് തുടങ്ങിയവർ  ചർച്ചകൾക്ക് നേതൃത്വം നൽകി.

സി.ഐ.സി ജനറൽ സെക്രട്ടറി ഹബീബുള്ള ഫൈസി പള്ളിപ്പുറം സ്വാഗതവും ജോയിന്റ് സെക്രട്ടറി അഹമ്മദ് വാഫി കക്കാട് നന്ദിയും പറഞ്ഞു.


——————————————
#WAFY_UPDATES [370] 
Coordination of Islamic Colleges - CIC