Media Desk


Media Desk (News)


വാഫി വഫിയ്യ പ്രൊഫഷണൽ കോഴ്സുകൾക്ക് ഫെബ്രുവരി 20 മുതൽ അപേക്ഷിക്കാം

വാഫി വഫിയ്യ പ്രൊഫഷണൽ കോഴ്സുകൾക്ക് ഫെബ്രുവരി 20 മുതൽ അപേക്ഷിക്കാം വാഫി വഫിയ്യ പ്രൊഫഷണൽ കോഴ്സുകൾക്ക് 2024 ഫെബ്രുവരി 20 മുതൽ അപേക്ഷിക്കാം. wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫി ക്കും പെൺകുട്ടികൾക്ക് വഫിയ്യ ക്കും അപേക്ഷിക്കാവുന്നതാണ്. വാഫി, വഫിയ്യ സിലബസിനോടൊപ്പം പ്രൊഫഷണൽ കോഴ്സ്കൾക്കുള്ള എൻട്രൻസ് പരീക്ഷകൾക്കു കോച്ചിംഗ് നൽകുന്ന ഭൗതിക മത സമന്വിത കോഴ്സാണ് വാഫി വഫിയ്യ പ്രൊഫഷണൽ. NEET കോച്ചിംഗ് നൽകുന്ന വാഫി, വഫിയ്യ പ്രഫഷണൽ കോഴ്സിലേക്കാണ് ഈ വർഷം അഡ്മിഷൻ നൽകുന്നത്. വാഫി വഫിയ്യ ജനറൽ , വാഫി വഫിയ്യ ആർട്സ് കോഴ്സുകൾക്കുള്ള അപേക്ഷ 2024 ഏപ്രിൽ 1 മുതൽ ആരംഭിക്കും. അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സി ( കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ) യാണ് വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. പ്രവേശന പരീക്ഷ: വാഫി വഫിയ്യ പ്രൊഫഷണൽ 31/03/2024 ശനി 11:00 AM – 12:30 PM വഫിയ്യ ജനറൽ, ആർട്സ് 04/05/2024 ശനി 11:00 AM - 12:30 PM വാഫി ജനറൽ , ആർട്സ്. 04/05/2024 ശനി 2:00 PM - 3:30 PM പ്രോസ്പെക്റ്റസിനും അപേക്ഷക്കും വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788, 9349677788, 9497313222 Email: admissions@wafycic.com Website: www.wafycic.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp: https://wafycic.page.link/WAGroup #WAFY_UPDATES [372] Coordination of Islamic Colleges - CIC