Media Desk


Media Desk (News)


വാഫി അധ്യാപക സംഗമം സമാപിച്ചു

വാഫി അധ്യാപക സംഗമം സമാപിച്ചു

വാഫി വഫിയ്യ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി 02/08/2023 ന് പാങ്ങ് വഫാ കാമ്പസിൽ വെച്ച് വാഫി അധ്യാപക ശില്പശാല നടന്നു. മെൻ്ററിംഗ്, പരീക്ഷാ രീതികൾ, ഭാഷാ പഠനം, ഗവേഷണം, സിലബസ് ലക്ഷ്യങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ ചർച്ചകൾ നടന്നു. സി.ഐ.സി വൈസ് പ്രസിഡണ്ട് PSH തങ്ങൾ ഉദ്ഘാടനം ചെയ്തു. അലി ഫൈസി തൂത അധ്യക്ഷനായി. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അഹ്മദ് ഫൈസി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഹബീബുല്ല ഫൈസി, ഡോ. അബ്ദുൽ ബർറ് വാഫി, ഡോ. മുഹമ്മദലി വാഫി, ഇബ്രാഹിം ഫൈസി ഉഗ്രപുരം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സി.ഐ.സി ഡയറക്ടറേറ്റ് ഓഫ് അക്കാദമിക് അഫയേഴ്സ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ഹസൻ വാഫി സ്വാഗതവും ആലിയ ഡിപ്പാർട്ട്മെന്റ് ഹെഡ്‌ കബീർ വാഫി നന്ദിയും പറഞ്ഞു. വഫിയ്യ അധ്യാപിക ശില്പശാല 07/08/2023 ന് തിരൂർ മെഹഖ്യു കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. #WAFY_UPDATES [367] Coordination of Islamic Colleges - CIC