വിവിധ വാഫി സ്ഥാപനങ്ങളിൽ നിന്നുള്ള വാഫി ആലിയ (ഡിഗ്രി) അവസാന വർഷ വിദ്യാർഥികളുടെ ഏകദിന ക്യാമ്പ് സമാപിച്ചു. ഫെബ്രുവരി 25 ന് പാങ്ങ് വാഫാ കാമ്പസിൽ നടന്ന ക്യാമ്പിൽ 320 വിദ്യാർഥികൾ പങ്കെടുത്തു. പാങ്ങ് കാമ്പസിൽ വെച്ച് നടന്ന പരിപാടിയിൽ സി.ഐ.സി DAAT കൺവീനർ ഹസ്സൻ വഫി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. DAAT ചെയർമാൻ ഡോ. ലുഖ്മാൻ വാഫി അൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. "നമ്മുടെ സ്വപ്നങ്ങൾ" എന്ന സെഷനിൽ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയും "ശുഅബകൾ പരിചയപ്പെടാം" എന്ന സെഷനിൽ സി.ഐ.സി പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറി ഇബ്രാഹിം ഫൈസി ഉഗ്രപുരവും, "പിജി പഠനവും ഗവേഷണവും " എന്ന സെഷനിൽ ഡോ.സ്വലാഹുദ്ദീൻ വാഫിയും വിഷയാവതരണം നടത്തി. സി.ഐ.സി സെക്രട്ടറിമാരായ ഡോ: അബ്ദുൽ ബർറ് വാഫി, ഡോ: മുഹമ്മദലി വാഫി തുടങ്ങിയവർ സംസാരിച്ചു. സി.ഐ.സി ആലിയ ഡിപ്പാർട്ട്മെൻ്റ ഹെഡുമാരായ കബീർ വാഫി സ്വാഗതവും, സുഹൈൽ എ.പി വാഫി നന്ദിയും പറഞ്ഞു. #WAFY_UPDATES [377] Coordination of Islamic Colleges - CIC