Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ്: കോളേജ് സെലക്ഷൻ മെയ് 16 വരെ


 വാഫി വഫിയ്യ എൻട്രൻസിന് അപേക്ഷിച്ച വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് മെയ് 16 (വ്യാഴം) 05:00 PM വരെ കോളേജുകൾ സെലക്ട് ചെയ്യാം. കോളേജ് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 1. കോളേജുകളുടെ വിശദ വിവരങ്ങൾ പ്രോസ്‌പെക്ടസിൽ ലഭ്യമാണ്. ദൂരപരിധിയും സ്ട്രീമും വിഷയങ്ങളും കൃത്യമായി മനസ്സിലാക്കി കോളേജുകൾ സെലക്ട് ചെയ്യുക. 2. ചേരാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മുൻഗണനാടിസ്ഥാനത്തിലാണ് സെലക്ട് ചെയ്യേണ്ടത്. എൻട്രൻസ് എക്സാമിലെ മാർക്കും അപേക്ഷാർത്ഥി നൽകിയ കോളേജ് ഒപ്ഷനും പരിഗണിച്ച് മുൻഗണനാടിസ്ഥാനത്തിലായിരിക്കും അലോട്ട് ചെയ്യുക. സെലക്ട് ചെയ്യാത്ത കോളേജുകളിലേക്ക് അലോട്ട് ചെയ്യപ്പെടുന്നതല്ല. 3. പുതുതായി അപേക്ഷിക്കുന്നവരും നിലവിൽ അപേക്ഷ നൽകിയവരും കോളേജ് പ്രിഫറൻസ് നൽകേണ്ടതാണ്. നിലവിൽ പ്രൊഫഷണലിന് മാത്രം അപേക്ഷിച്ചവർ കോളേജ് പ്രിഫറൻസ് നൽകേണ്ടതില്ല. 4. സി.ഐ.സിയുടെ നിബന്ധനകൾ പൂർണമായും പാലിക്കാൻ സ്ഥാപനത്തിന് സാധിക്കാതെ വരികയോ സെലക്ട്‌ ചെയ്ത സ്ഥാപനത്തിൽ കൂടുതൽ മാർക്ക് നേടിയവർ സീറ്റുറപ്പിക്കുകയോ ചെയ്താൽ അടുത്ത ഓപ്ഷനിലേക്ക് മാറുന്നതാണ്. 5. ഒരു സ്ഥാപനം മാത്രം സെലക്ട് ചെയ്തവർക്ക് എവിടെയും അഡ്മിഷൻ ലഭിക്കാതിരിക്കാം, കോളേജ് സെലക്ട് ചെയ്യുമ്പോൾ ഉണ്ടായ അശ്രദ്ധമൂലം സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 6. ലിസ്റ്റിലുള്ള മുഴുവൻ കോളേജുകളും സെലക്ട് ചെയ്യാവുന്നതാണ്. കോളേജുകൾ സെലക്ട് ചെയ്യേണ്ട വിധം: Wafyonline.com വെബ്സൈറ്റ് ഓപ്പൺ ചെയ്ത് അപ്ലിക്കേഷൻ നമ്പറും, ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് ലോഗിൻ ചെയ്ത് College Choice ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം 'Select Your College' എന്ന ഭാഗത്ത് ചേരാൻ താല്പര്യപ്പെടുന്ന കോളേജ് സെലക്ട്‌ ചെയ്യുക. Add preference ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ മുൻഗണനാ ക്രമമനുസരിച്ചു പരമാവധി കോളേജുകൾ തെരഞ്ഞെടുക്കുക. മുൻഗണനാ ക്രമം മാറ്റം വരുത്തുവാനും സെലക്ട്‌ ചെയ്ത കോളേജ് ഒഴിവാക്കാനുമുള്ള ഓപ്ഷൻ ലഭ്യമാണ്. കോളേജ് പ്രിഫറൻസ് പൂർത്തിയായാൽ Save Preference ബട്ടൺ ക്ലിക്ക് ചെയ്യുക. കോളേജ് പ്രിഫറൻസ് വീഡിയോ സഹായി https://youtu.be/BQXPcKCH8VA?si=ZjE7LWHjLBluHuWI&t=261 For Prospectus https://i.wafycic.com/admpp Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [399] Coordination of Islamic Colleges - CIC