വാഫി വഫിയ്യ കോഴ്സിനു അപേക്ഷിച്ച അപേക്ഷാർത്ഥികൾ SSLC ഗ്രേഡുകൾ മെയ് 16 ന് മുമ്പായി എന്റർ ചെയ്യേണ്ടതാണ്. wafyonline.com വഴി വളരെ ലളിതമായി ഗ്രേഡ് അപ്ലോഡ് ചെയ്യാൻ സാധിക്കും. Application Number, Date of birth ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് 'ഗ്രേഡ് എൻട്രി' ഓപ്ഷൻ സെലക്ട് ചെയ്ത് ഗ്രേഡുകൾ രേഖപ്പെടുത്താം. സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യേണ്ടതില്ല. വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് അപേക്ഷാർത്ഥി മാത്രം ഉത്തരവാദിയാവുന്നതാണ്. എൻ്റർ ചെയ്ത ഗ്രേഡുകൾ ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യാവുന്നതാണ്. +1 വാഫി വഫിയ്യ ജനറൽ, ആർട്സ്& പ്രൊഫഷണൽ (Biology Science+ NEET Coaching), പ്രോഗ്രാമുകളിലേക്ക് 2024 മെയ് 15 (ബുധൻ) വരെ അപേക്ഷിക്കാം. 2024 മെയ് 19 (ഞായർ) രാവിലെ 10:30 ന് പെൺകുട്ടികൾക്കുള്ള വഫിയ്യ എൻട്രൻസ് പരീക്ഷയും ഉച്ചക്ക് 01:30 ന് ആൺകുട്ടികൾക്കുള്ള വാഫി എൻട്രൻസ് പരീക്ഷയും വിവിധ സെന്ററുകളിൽ വെച്ച് നടക്കും. SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ്: 500 രൂപ. കോഴ്സുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക:https://i.wafycic.com/admpp Apply Now: www.wafyonline.com കോഴ്സുകൾ പരിചയപ്പെടാൻ: https://youtu.be/QsQRaxF4E1E അപ്ലികേഷൻ വീഡിയോ സഹായി: https://i.wafycic.com/admvt Apply on: wafyonline.com കൂടുതൽ വിവരങ്ങൾക്ക്: Phone: 7025687788 9349677788 9497313222 Connect with us https://wa.me/message/CN5DFUNNSBPIC1 Website: wafyonline.com അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [405] Coordination of Islamic Colleges - CIC