Media Desk


Media Desk (News)


ഗൈഡ്ഷിപ്പിനു അപേക്ഷ ക്ഷണിക്കുന്നു

കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ് - സിഐസിയുടെ കീഴിൽ വാഫി പിജി ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ അറബി, ഇംഗ്ലീഷ്, മലയാളം, ഉർദു ഭാഷകളിലുള്ള ഗവേഷണ പഠനങ്ങൾ (തീസീസ്) സൂപ്പർവിഷൻ നടത്താൻ അപേക്ഷ ക്ഷണിക്കുന്നു. 

യോഗ്യതകൾ (ഏതെങ്കിലും ഒന്ന്) 
-------------

1) അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും M.Phil/ PhD നേടിയവർ.
2) സി.ഐ.സി അധ്യാപക തസ്തികകളിലെ അസോസിയേറ്റ് പ്രൊഫസറോ അതിനു മുകളിലോ ആകാനുള്ള യോഗ്യതയുള്ളവർ (10 വർഷത്തെ പരിചയം/ 5 വർഷത്തെ പരിചയവും PhDയും, 2 പബ്ലിഷ്ഡ് വർക്കുകൾ). 
3) അക്കാഡമിക് റിസേർച്ചുകൾ, സെമിനാർ പേപ്പർ പ്രസന്റേഷനുകൾ,റിസർച്ച് സൂപ്പർവിഷൻ തുടങ്ങിയ രംഗത്തു മുന്പരിചയമുള്ളവർ. 

ഗൈഡുമാരുടെ ചുമതലകൾ
---------------------

1) തീസീസിന്റെ വിഷയം തെരഞ്ഞെടുക്കൽ,  സിനോപ്സിസ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കു വിദ്യാർത്ഥിയെ സഹായിക്കുക. 
2) അംഗീകരിക്കപ്പെട്ട വിഷയത്തിന്റെ വിവിധ വശങ്ങൾ നിർദിഷ്ട  ഇടവേളകളിൽ വിദ്യാർത്ഥിയുമായി ചർച്ച ചെയ്തു വ്യക്തത വരുത്തുക.
3) റഫറൻസുകളെക്കുറിച്ചും, അനുബന്ധ പഠനങ്ങളെ കുറിച്ചും വിദ്യാർത്ഥിക്കു ആവശ്യമായ അറിവ് നൽകുക. 
4) ഗവേഷണം തയ്യാറാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകുക. വിദ്യാർത്ഥിയുടെ സംശയങ്ങൾ പരിഹരിച്ചു കൊടുക്കുക. 
5) നിശ്ചിത ഇടവേളകളിൽ/ നിർദേശാനുസരണം വിദ്യാർത്ഥിയുടെ ഗവേഷണത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് നൽകുക. 
6) തീസിസിന്റെ വൈവയിൽ പങ്കെടുക്കുക. അനുബന്ധ നടപടിക്രമങ്ങൾക്കു വിദ്യാർത്ഥിക്കു വേണ്ട സഹായങ്ങൾ നൽകുക. 

അന്താരാഷ്‌ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ സംവിധാനത്തിന്റെ ഒപ്പം നിൽക്കാനും, അറിവ് വികസിപ്പിക്കാനും പ്രസരിപ്പിക്കാനുമുള്ള അവസരമാണിത്. ഈ വൈജ്ഞാനിക സേവനത്തിന്റെ ഭാഗമാവാൻ താല്പര്യമുള്ള യോഗ്യരായവർക്കു  അപേക്ഷിക്കാവുന്നതാണ്. ആകർഷകമായ റെമ്യൂണറേഷൻ ഉണ്ടാകുന്നതാണ്. 

അപേക്ഷിക്കേണ്ട അവസാന തിയതി:10/06/2020

CV/ Resume സഹിതം താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കാം.. 
https://forms.gle/9ZFdKn9KScX5ZSiM9

Read More... 
https://www.facebook.com/wafycic/posts/2828611367186427

‌‌‌‌#WAFY_UPDATES [83]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394

pro.wafycic@gmail.com
22/05/2020