Media Desk


Media Desk (News)


വാഫി അലുംനി സെന്റർ പ്രവർത്തനമാരംഭിച്ചു

അങ്ങാടിപ്പുറം: വാഫി അലുംനി അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി സജ്ജമാക്കിയ പുതിയ അലുംനി സെന്റർ ജനുവരി 29 ബുധനാഴ്ച പ്രവർത്തനം ആരംഭിച്ചു. വാഫി, വഫിയ്യ കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അസ്സി. റെക്ടർ കെ.എ റഹ്മാൻ ഫൈസി കാവനൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. വാഫി അലുംനി സ്റ്റേറ്റ് കമ്മിറ്റി ഓഫീസും മിനി കോൺഫറൻസ് ഹാളുമാണ് ഇവിടെ പ്രവർത്തിക്കുക. അലുംനിയുടെ പ്രവർത്തനങ്ങൾ വിപുലമായി മുന്നോട്ടു കൊണ്ടുപോവുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും കളമൊരുക്കുന്നതാവും പുതിയ സെന്റർ. അലുംനിക്കു കീഴിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽ എംപവർമെന്റ് മിഷൻ - എസ്.ഇ.എമ്മിന്റെ വിവിധ ട്രൈനിങ്ങ് വർക്ക് ഷോപ്പുകളും ക്യാമ്പുകളും ഇനി മുതൽ ഇവിടെയാവും നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

സമസ്ത കേന്ദ്ര മുശാവറ അം​ഗം ഉസ്താദ് മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, ഉസ്താദ് ഇബ്റാഹീം ഫൈസി തിരൂർക്കാട് അനു​ഗ്രഹ ഭാഷണം നടത്തി. സി.ഐ.സി ട്രഷറർ അലി ഫൈസി തൂത, ഉസ്താദ് എം.കെ കൊടശ്ശേരി ഫൈസി, മജീദ് ഹാജി, സി.ഐ.സി വർക്കിങ്ങ് കോർഡിനേറ്റർ ഡോ. റഫീഖ് അബ്ദുൽ ബർറ് വാഫി തുടങ്ങിയവർ സംസാരിച്ചു. വാഫി അലുംനി സ്റ്റേറ്റ് പ്രസിഡണ്ട് ഫാഫിള് ജഅ്ഫർ വാഫി സദസ്സിന് അദ്ധ്യക്ഷത വഹിച്ചു. വിദേശ രാജ്യങ്ങളിലെ വാഫി അലുംനി കൂട്ടായ്മകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. പ്രശസ്ത മാപ്പിള ​ഗായകൻ അബ്ദുള്ള ഫാളിൽ ആശംസാ ​ഗാനം ആലപിച്ചു. അലുംനി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഡോ. സലാഹുദ്ധീൻ വാഫി സദസ്സിന് സ്വാ​ഗതം പറഞ്ഞു. ട്രഷർ ‌ഉമർ വാഫി കാവനൂർ നന്ദി പറഞ്ഞു.

#WAFY_UPDATES [67]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
31/01/2020