സി.ഐ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ മാനേജ്മെന്റ് മീറ്റിംഗ് തിരൂരിൽ നടന്നു. 50 അംഗ സ്ഥാപനങ്ങളിൽ നിന്ന് ഇരുനൂറോളം പേർ പങ്കെടുത്തു. സി ഐ സി വിദ്യാഭ്യാസത്തിന് വേണ്ടി മാത്രമുള്ള സംവിധാനമാണെന്നും മത സംഘടനയോ രാഷ്ട്രീയ സംഘമോ അല്ലെന്നും സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സി.ഐ.സി ഫൗണ്ടറും ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ന്യൂജൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സ്വീകരിക്കാൻ സ്ഥാപനങ്ങൾ സജ്ജമാകണമെന്നും അടിസ്ഥാന സൗകര്യങ്ങളും പാഠ്യ പദ്ധതിയും കാലോചിതമായി പരിഷ്കരിക്കണമെന്നും മതനിരാസ ലിബറൽ ചിന്താഗതികൾക്കെതിരെ വിദ്യാർഥികളും സ്ഥാപനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നും സിഐസിയുടെ ഊന്നൽ ലിബറൽ ചിന്തകളെ പ്രതിരോധിക്കുന്നതിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡേ:സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തി. സി.ഐ.സി DAAT ഡയറക്ടർ അബ്ദുൽ ഹക്കീം വാഫി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ഡോ: ഉബൈദ് വാഫി വി.പി.സി എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. സി.ഐ.സി ട്രഷറർ അലി ഫൈസി തൂത ജോയിൻ്റ് സെക്രട്ടറിമാരായ ഹബീബുള്ള ഫൈസി പള്ളിപ്പുറം, ഡോ: മുഹമ്മദലി വാഫി ചെമ്പുലങ്ങാട്, DAAT ചെയർമാൻ ഡോ:ലുഖ്മാൻ വാഫി അൽ അസ്ഹരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വർക്കിംഗ് സെക്രട്ടറി ഡോ: റഫീഖ് അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി ആമുഖവും, ജോയിൻ്റ് സെക്രട്ടറി അഹമ്മദ് വാഫി ഫൈസി കക്കാട് ഉപസംഹാരവും നടത്തി. #WAFY_UPDATES [ 436] Coordination of Islamic Colleges - CIC