കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്കുള്ള സി.ആർ.സി തല നിർബന്ധ പാരന്റിംഗ് ക്ലാസ് (കണ്ണൂർ സി.ആർ.സി) തളിപ്പറമ്പ് ഹജ്മൂസ് ഓഡിറ്റോറിയത്തിൽ നടന്നു.സി.ഐ.സിക്ക് കീഴിലുള്ള സി.ആർ.സി (സി.ഐ.സി റീജിയണൽ സെൻ്റർ) കളാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 7 സി.ആർ.സി കളിലായി 9 സെൻ്ററുകളിലാണ് പാരന്റിംഗ് ക്ലാസ് നടക്കുന്നത് . 16 വ്യത്യസ്ത പാരന്റിംഗ് മൊഡ്യൂളുകളടങ്ങിയതാണ് സി.ഐ.സി പാരന്റിംഗ് കോഴ്സ്. സി.ആർ.സി ചെയർമാൻ ഇബ്രാഹിം കുട്ടി തിരുവട്ടൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.ഐ.സി ജനറൽ സെക്രട്ടറി ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണവും, സി.ഐ.സി ജോയിൻ സെക്രട്ടറി ഡോ. അബ്ദുൽ ബർറ് വാഫി അസ്ഹരി വിഷയാവതരണവും നടത്തി. ഹസൻ വാഫി മണ്ണാർക്കാട് പാരന്റിംഗ് ക്ലാസിന് നേതൃത്വം നൽകി. അസീസ് മാസ്റ്റർ ഇരിക്കൂർ, മൊയ്തു ഹാജി കടന്നപ്പള്ളി, ടി. വി അബ്ദുൽ ഖാദർ ഹാജി മാമ്പ, നജീബ് ബാഖവി, മുഹമ്മദ് അബ്ദു റഹ്മാൻ, ഇബ്രാഹിം ബാഖവി പൊന്ന്യം, ജുനൈദ് സഅദി, ഹനീഫ ഏഴാം മൈൽ, നസീർ ഹാജി ഒളവിലം തുടങ്ങിയവർ സംബന്ധിച്ചു. കണ്ണൂർ സി.ആർ.സി പരിധിയിലുള്ള സ്ഥാപന ഭാരവാഹികളും അധ്യാപകരും 700 ൽപരം രക്ഷിതാക്കളും പങ്കെടുത്തു. സി.ആർ.സി കൺവീനർ ബുജൈർ വാഫി മാമ്പ സ്വാഗതവും, സി.ആർ.സി അസി: കൺവീനർ ഇബ്രാഹിം എടവച്ചാൽ നന്ദിയും പറഞ്ഞു. #WAFY_UPDATES [450] Coordination of Islamic Colleges - CIC