Media Desk


Media Desk (News)


പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവവും സനദ് ദാന സമ്മേളനവും 2025 ജനുവരി 15, 16 തിയ്യതികളിൽ

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15, 16 തിയ്യതികളിൽ എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. "ഇസ്‌ലാം: ലളിതം, സുന്ദരം" എന്നതാണ് പ്രമേയം. കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും. മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

ഇസ്‌ലാം: ലളിതം സുന്ദരം

പതിമൂന്നാമത് സംസ്ഥാന വാഫി വഫിയ്യ കലോത്സവം സനദ് ദാന സമ്മേളനം 15th & 16th January 2025 Zamra International Convention Center Kalamassery - Ernakulam #wafywafiyyafest2025 #WAFY_UPDATES [451] Coordination of Islamic Colleges - CIC