Media Desk


Media Desk (News)


വാഫി, വഫിയ്യ ലേറ്ററൽ എൻട്രി: ജൂൺ 25 വരെ അപേക്ഷിക്കാം

2020-2021 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ ഇടക്കാല പ്രവേശന പരീക്ഷക്ക് ജൂൺ 25 വരെ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് (wafyonline.com) അപേക്ഷകൾ സമർപ്പിക്കേണ്ടത്. തംഹീദിയ്യ II (+2) ആലിയI (ഡി​ഗ്രി ഫസ്റ്റ് സെമസ്റ്റർ) ക്ലാസുകളിലേക്കാണ് ഇടക്കാല അഡ്മിഷൻ നടക്കുക.

തംഹീദിയ്യ I (+1) അപേക്ഷയുടെ അവസാന തിയ്യതി പിന്നീട് അറിയിക്കും. എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ച ഉടനെ പ്രവേശന പരീക്ഷാ തിയ്യതികൾ സംബന്ധിച്ച കൂടുതൽ അറിയിപ്പുകൾ ഉണ്ടാവുന്നതാണ്.

ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ​ഗ് എക്സിക്യുട്ടീവ് അം​ഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ്  ഈ വർഷം അഡ്മിഷൻ നടക്കുക. ആകെ 2160 സീറ്റുകളാണ് (വാഫി 1140, വഫിയ്യ 570, ഡേ 450) ഉള്ളത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാ​ഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. 

അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈ‍ജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

തംഹീദിയ്യ (+1) അപേക്ഷിക്കാനുള്ള യോ​ഗ്യത:

  1. SSLC തുടർ പഠന യോഗ്യത.
  2. മദ്രസ 7ാം ക്ലാസ് / തത്തുല്യം.
  3. 17 വയസ്സ്  കവിയരുത്.
     

അപേക്ഷിക്കാൻ:
wafyonline.com

കൂടുതൽ വിവരങ്ങൾക്ക്:

  • ഔദ്യോ​ഗിക വീഡിയോ സഹായി

https://youtu.be/L6SnTNbIm-c

  • വാഫി, വഫിയ്യ പ്രോസ്പക്റ്റസ് 2020

https://bit.ly/3fFY8bP (Direct Download)
https://bit.ly/3chEKje (Downloads Folder)

  • ഔദ്യോ​ഗിക വെബ്സൈറ്റ്

https://www.wafycic.com/
http://wafyonline.com/

സഹായങ്ങൾക്കായി വിളിക്കാം:
(ഓഫീസ് സമയം 9:30 AM - 5:30 PM)

  • +917025687788
  • +919349677788
  • +919497313222

പുതിയ വാർത്തകൾ അറിയാൻ:

  • Like CIC Official Facebook Page :

https://www.facebook.com/wafycic/

  • Subscribe CIC  Official Youtube Channel :

https://www.youtube.com/c/WAFYUPDATES/

  • Join CIC  Official Telegram Channel :

https://t.me/wafyupdates/

Read More...
https://www.facebook.com/wafycic/posts/2902931039754459

‌‌‌‌#WAFY_UPDATES [85]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
21/06/2020