കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്കുള്ള സി.ആർ.സി തല നിർബന്ധ പാരന്റിംഗ് ക്ലാസ് ( മലപ്പുറം സി.ആർ.സി) മലപ്പുറം അറവങ്കര, ചീനിക്കൽ മലബാർ കൺവെൻഷൻ സെൻ്ററിൽ നടന്നു. സി.ഐ.സിക്ക് കീഴിലുള്ള സി.ആർ.സി (സി.ഐ.സി റീജിയണൽ കമ്മിറ്റി) കളാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 7 സി.ആർ.സി കളിലായി 9 സെൻററുകളിൽ പാരന്റിംഗ് ക്ലാസ് നടക്കും.16 വ്യത്യസ്ത പാരന്റിംഗ് മൊഡ്യൂളുകളടങ്ങിയതാണ് സി.ഐ.സി പാരന്റിംഗ് കോഴ്സ്. സി.ഐ.സി സിണ്ടിക്കേറ്റ് മെമ്പർ പി എ സലാം സാഹിബിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇ.ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണവും, അഹ്മദ് വാഫി ഫൈസി കക്കാട് വിഷയാവതരണവും നടത്തി. പി സി സിദ്ദീഖുൽ അക്ബർ വാഫി പാരന്റിംഗ് ക്ലാസിന് നേതൃത്വം നൽകി. മലപ്പുറം സി.ആർ.സി പരിധിയിലുള്ള സ്ഥാപന ഭാരവാഹികളും അധ്യാപകരും 700 ൽപരം രക്ഷിതാക്കളും പങ്കെടുത്തു. സി.ആർ.സി കൺവീനർ അബ്ദുൽ ഹക്കീം വാഫി സ്വാഗതവും സി.ഐ.സി സിണ്ടിക്കേറ്റ് മെമ്പർ ഇസ്ഹാഖ് വാഫി ചോക്കാട് നന്ദിയും പറഞ്ഞു. #WAFY_UPDATES [439] Coordination of Islamic Colleges - CIC