Media Desk


Media Desk (News)


പെരിന്തൽമണ്ണ സി.ആർ.സി പാരന്റിംഗ് ഓറിയന്റേഷൻ സമാപിച്ചു.

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്കുള്ള സി.ആർ.സി തല നിർബന്ധ പാരന്റിംഗ് ക്ലാസ് ( പെരിന്തൽമണ്ണ സി.ആർ.സി) താഴെക്കോട് ഷാലിമാർ ഓഡിയോറിയത്തിൽ നടന്നു. സി.ഐ.സിക്ക് കീഴിലുള്ള സി.ആർ.സി (സി.ഐ.സി റീജിയണൽ സെൻ്റർ) കളാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 7 സി.ആർ.സി കളിലായി 9 സെൻററുകളിൽ പാരന്റിംഗ് ക്ലാസ് നടക്കും.16 വ്യത്യസ്ത പാരന്റിംഗ് മൊഡ്യൂളുകളടങ്ങിയതാണ് സി.ഐ.സി പാരന്റിംഗ് കോഴ്സ്. പെരിന്തൽമണ്ണ സി.ആർ.സി ചെയർമാൻ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു., ഡോ: മുഹമ്മദലി വാഫി ചെമ്പുലങ്ങാട് വിഷയാവതരണവും നടത്തി. ഹക്കീം വാഫി രാമൻകുളം പാരന്റിംഗ് ക്ലാസിന് നേതൃത്വം നൽകി. പെരിന്തൽമണ്ണ സി.ആർ.സി പരിധിയിലുള്ള സ്ഥാപന ഭാരവാഹികളും അധ്യാപകരും 600 ൽപരം രക്ഷിതാക്കളും പങ്കെടുത്തു. സി.ആർ.സി അസി:കൺവീനർ മഷ്കൂറലി വാഫി സ്വാഗതവും സി.ഐ.സി സിണ്ടിക്കേറ്റ് മെമ്പർ ഡോ: ഹിഷാം വാഫി അൽ അസ്ഹരി നന്ദിയും പറഞ്ഞു. #WAFY_UPDATES [440] Coordination of Islamic Colleges - CIC