കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്കുള്ള സി.ആർ.സി തല നിർബന്ധ പാരന്റിംഗ് ക്ലാസ് ( വളാഞ്ചേരി സി.ആർ.സി) വളാഞ്ചേരി കാർത്തല മർക്കസ് കാമ്പസിൽ നടന്നു. സി.ഐ.സിക്ക് കീഴിലുള്ള സി.ആർ.സി (സി.ഐ.സി റീജിയണൽ സെൻ്റർ) കളാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 7 സി.ആർ.സി കളിലായി 9 സെൻ്ററുകളിൽ പാരന്റിംഗ് ക്ലാസ് നടക്കും. 16 വ്യത്യസ്ത പാരന്റിംഗ് മൊഡ്യൂളുകളടങ്ങിയതാണ് സി.ഐ.സി പാരന്റിംഗ് കോഴ്സ്. സി.ഐ.സി സിണ്ടിക്കേറ്റ് മെമ്പർ KSA തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.സി വൈസ് പ്രസിഡണ്ട് PSH തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണവും, അഹ്മദ് വാഫി ഫൈസി കക്കാട് വിഷയാവതരണവും നടത്തി. പി സി സിദ്ദീഖുൽ അക്ബർ വാഫി ആലത്തിയൂർ പാരന്റിംഗ് ക്ലാസിന് നേതൃത്വം നൽകി. മർക്കസ് സെക്രട്ടറി KT ആസാദ്, സി.ആർ.സി ചെയർമാർ മാനു ഹാജി തുടങ്ങിയവർ സംസാരിച്ചു. വളാഞ്ചേരി സി.ആർ.സി പരിധിയിലുള്ള സ്ഥാപന ഭാരവാഹികളും അധ്യാപകരും 650 ൽപരം രക്ഷിതാക്കളും പങ്കെടുത്തു. സി.ആർ.സി കൺവീനർ അബ്ദുസ്സലാം സി വാഫി ഇരുമ്പുചോല സ്വാഗതവും, ഓഫീസർ അഷറഫ് വാഫി കൊളത്തൂർ നന്ദിയും പറഞ്ഞു. #WAFY_UPDATES [442] Coordination of Islamic Colleges - CIC