കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്കുള്ള സി.ആർ.സി തല നിർബന്ധ പാരന്റിംഗ് ക്ലാസ് (തിരൂർ സി.ആർ.സി) തിരൂർ കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ നടന്നു. സി.ഐ.സിക്ക് കീഴിലുള്ള സി.ആർ.സി (സി.ഐ.സി റീജിയണൽ സെൻ്റർ) കളാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 7 സി.ആർ.സി കളിലായി 9 സെൻ്ററുകളിൽ പാരന്റിംഗ് ക്ലാസ് നടക്കും. 16 വ്യത്യസ്ത പാരന്റിംഗ് മൊഡ്യൂളുകളടങ്ങിയതാണ് സി.ഐ.സി പാരന്റിംഗ് കോഴ്സ്. സി.ആർ.സി ചെയർമാൻ EV അത്താഹുള്ളാ അഹ്സനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോ: മുഹമ്മദലി വാഫി ചെമ്പുലങ്ങാട് വിഷയാവതരണവും നടത്തി. പി സി സിദ്ദീഖുൽ അക്ബർ വാഫി ആലത്തിയൂർ പാരന്റിംഗ് ക്ലാസിന് നേതൃത്വം നൽകി. സി.ഐ.സി ജോ:സെക്രട്ടറി അബ്ദുൽ ബറ്ർ അൽ അസ്ഹരി, സി.ഐ.സി ഫൈനാൻസ് സമിതി മെമ്പർ ഖാലിദ് തിരുന്നാവായ സി.ഐ.സി സിൻഡിക്കേറ്റ് മെമ്പർമാരായ അബ്ദുസ്സലാം ഫൈസി എടപ്പാൾ, ഹാഫിള് ജാഫർ വാഫി കാവുംപുറം തുടങ്ങിയവർ സംബന്ധിച്ചു. തിരൂർ സി.ആർ.സി പരിധിയിലുള്ള സ്ഥാപന ഭാരവാഹികളും അധ്യാപകരും 700 ൽപരം രക്ഷിതാക്കളും പങ്കെടുത്തു. സി.ആർ.സി അസി:കൺവീനർ സുഹൈൽ വാഫി കരിപ്പോൾ സ്വാഗതവും, കൺവീനർ ഗഫൂർ വാഫി പട്ടർനടക്കാവ് നന്ദിയും പറഞ്ഞു. #WAFY_UPDATES [445] Coordination of Islamic Colleges - CIC