Media Desk


Media Desk (News)


വാഫി, വഫിയ്യ ലാറ്ററൽ എൻട്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

വാഫി, വഫിയ്യ ലാറ്ററൽ എൻട്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
------------------------------------------
2020-2021 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ ലാറ്ററൽ എൻട്രി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 

പരീക്ഷാ ഫലം അറിയാൻ wafyonline.com, wafycic.com സന്ദർശിക്കുക..
https://bit.ly/3e51jIc

 

യോഗ്യത 'Eligibility' നേടിയവർ (വാഫി, വഫിയ്യ) 7/7/2020 ചൊവ്വ മുതൽ അതാതു കോളേജുകളുമായി ബന്ധപ്പെടേണ്ടതാണ്. വാഫി, വഫിയ്യ തംഹീദിയ്യ (+1) പ്രവേശന പരീക്ഷക്ക് അപേക്ഷകൾ തുടരുന്നു. ഓൺലൈൻ വഴിയാണ് (wafyonline.com) അപേക്ഷകൾ സമർപ്പിക്കേണ്ടത്.  

ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ​ഗ് എക്സിക്യുട്ടീവ് അം​ഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വർഷം അഡ്മിഷൻ നടക്കുക. ആകെ 2160 സീറ്റുകളാണ് (വാഫി 1140, വഫിയ്യ 570, ഡേ 450) ഉള്ളത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാ​ഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈ‍ജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

തംഹീദിയ്യ (+1) അപേക്ഷിക്കാനുള്ള യോ​ഗ്യത:

1. SSLC തുടർ പഠന യോഗ്യത.
2. മദ്രസ 7ാം ക്ലാസ് / തത്തുല്യം.
3. 17 വയസ്സ് കവിയരുത്.


അപേക്ഷിക്കാൻ:
wafyonline.com

കൂടുതൽ വിവരങ്ങൾക്ക്:

ഔദ്യോ​ഗിക വീഡിയോ സഹായി
https://youtu.be/L6SnTNbIm-c

 

വാഫി, വഫിയ്യ പ്രോസ്പക്റ്റസ് 2020
https://bit.ly/3fFY8bP
 (Direct Download)


https://bit.ly/3chEKje
 (Downloads Folder)

ഔദ്യോ​ഗിക വെബ്സൈറ്റ്
https://www.wafycic.com/

 

http://wafyonline.com/

 

സഹായങ്ങൾക്കായി വിളിക്കാം:
(ഓഫീസ് സമയം 9:30 AM - 5:30 PM)
 +917025687788
 +919349677788
 +919497313222

 പുതിയ വാർത്തകൾ അറിയാൻ:

Like CIC Official Facebook Page :
https://www.facebook.com/wafycic/

 

Subscribe CIC Official Youtube Channel :
https://www.youtube.com/c/WAFYUPDATES/

 

Join CIC Official Telegram Channel :
https://t.me/wafyupdates/

 

‌‌‌#WAFY_UPDATES [90]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
04/07/2020