Media Desk


Media Desk (News)


ഏഴ് പുതിയ സ്ഥാപനങ്ങൾക്ക് വാഫി വഫിയ്യ അഫിലിയേഷൻ

മലപ്പുറം : ഏഴ് പുതിയ സ്ഥാപനങ്ങൾക്ക് സി.ഐ.സി അഫിലിയേഷൻ നൽകി. കോഴിക്കോട് ജില്ലയിലെ ചേലക്കാട് ഉസ്താദ് മെമ്മോറിയൽ വഫിയ്യ കോളേജ്, പെരുമുണ്ടച്ചേരി, നാദാപുരം, നഫീസതുൽ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നവേറ്റീവ് സ്റ്റഡീസ്, മംഗലാട്, വടകര, തൃശ്ശൂർ ജില്ലയിലെ ഐ.സി.എ വഫിയ്യ കോളേജ്, വടക്കേക്കാട്. കോട്ടയം ജില്ലയിലെ ഫലാഹിയ്യ ഇസ്ലാമിക് അറബിക് കോളേജ് ചെങ്ങനാശ്ശേരി, നൂറുൽ ഇസ്‌ലാം വുമൺസ് കോളേജ്, ഈരാറ്റുപേട്ട. മലപ്പുറം ജില്ലയിലെ പി.ടി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ ഗേൾസ്, വെള്ളില, ലോർ അക്കാദമി ഫോർ വുമൺ, മുതുവല്ലൂർ എന്നീ സ്ഥാപനങ്ങൾക്കാണ് പുതുതായി അഫിലിയേഷൻ നൽകിയത്. നിലവിൽ 61 സ്ഥാപനങ്ങളാണ് അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് നിർവാഹക സമിതി അംഗത്വമുള്ള സി.ഐ.സിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത്. സ്കൂൾ പത്താം തരം ഉപരി പഠന യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം വാഫി വഫിയ്യ മത ഭൗതിക സമന്വയ കോഴ്സുകളിലേക്കും എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനം നൽകുന്നു. കൂടാതെ പ്രൊഫഷണൽ സ്ട്രീമിൽ മത വിദ്യാഭ്യാസത്തോടൊപ്പം +1, +2 പഠനവും മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങും (NEET) നൽകുന്നു. മലയാളം, അറബി, ഇംഗ്ലീഷ്, ഉർദു തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരം, കഴിവുകൾ തിരിച്ചറിയാനുള്ള ആപ്റ്റിറ്റ്യുഡ് ടെസ്റ്റുകൾ, വിദഗ്ധരുടെ പരിശീലന ക്ലാസുകൾ, ട്രൈനിംഗുകൾ, ഫീൽഡ് ട്രിപ്പുകൾ, കാമ്പുകൾ, കലോത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ നടപ്പിലാക്കപ്പെടുന്നു. ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു. wafyonline.com മുഖേന അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് 7025687788, 9349677788, 9497313222 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും. Join WAFY UPDATES WhatsApp group: https://wafycic.page.link/WAGroup #WAFY_UPDATES [493] Coordination of Islamic Colleges - CIC