എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർ പഠന യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വാഫി (ആൺകുട്ടികൾ) വഫിയ്യ (പെൺകുട്ടികൾ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ഇന്ന് ഇന്ത്യക്കകത്തും പുറത്തുമായി 40 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 09:30 മുതൽ 11.30 വരെയാണ് പ്രവേശനപരീക്ഷ. തുടർന്ന് വാഫി വഫിയ്യ പ്രൊഫണൽ പ്രോഗ്രാമിലേക്കുള്ള പ്രത്യേക പരീക്ഷ 11.30 മുതൽ 01.00 വരെ നടക്കും. ഇതുവരെ അപേക്ഷ നൽകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ സെന്ററുകളിൽ നേരത്തെ എത്തി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടറുകൾ https://i.wafycic.com/ExamCenter ആപ്ലിക്കേഷൻ ഉപയോഗിച്ച് പൂർണ്ണമായും ഓൺലൈൻ മോഡിലാണ് പരീഷ നടക്കുക. ( ഫോൺ കയ്യിൽ കരുതുക.) ഹാൾടിക്കറ്റ് പ്രിൻറ് ചെയ്ത് കളർ ഫോട്ടോ പതിച്ച് കൊണ്ടുവരേണ്ടതാണ്. For Prospectus https://i.wafycic.com/admpp