Media Desk


Media Desk (News)


വാഫി വഫിയ്യ പ്രൊഫഷണൽ (Biology Science+ NEET/ JEE) കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ

(15/05/2025 ) wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്. പ്രവേശനപരീക്ഷ മെയ് 18 ന് (ഞായർ) വിവിധ കേന്ദ്രങ്ങളിൽ നടക്കും.  SSLC തുടർ പഠന യോഗ്യതയും മദ്രസ ഏഴാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാവുന്നതാണ്. +1, +2 സയൻസ് പഠനത്തോടൊപ്പം മോഡേൺ പെഡഗോജിക് സമീപനത്തിലൂടെ NEET/JEE തീവ്ര പരിശീലനവും ഇസ്ലാമിക ചിന്ത, മാനവിക- ധർമ്മ പാഠങ്ങൾ എന്നിവയിലൂന്നുന്ന മതപഠനവും നൽകുന്നതാണ് വാഫി വഫിയ്യ പ്രൊഫഷണൽ. കൂടുതൽ വിവരങ്ങൾക്ക്: 7025687788 9349677788 9497313222