പ്ലസ് വൺ പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്ലസ്ടു (Thamheediyya II) തലത്തിലേക്കും പ്ലസ്ടു കഴിഞ്ഞവർക്ക് ഡിഗ്രി (Aliya I) ഒന്നാം വർഷത്തിലേക്കും വാഫി, വഫിയ്യ കോഴ്സുകളിലെ തംഹീദിയ്യ സിലബസിൽ പഠിപ്പിക്കുന്ന നഹ്‌വ്, സ്വർഫ്, അദബ്, എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിൽ പരിമിതമായ സീറ്റുകളിലേക്ക് ഇടക്കാല അഡ്മിഷൻ നേടാവുന്നതാണ്. വാഫി വഫിയ്യ ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ഇന്ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രാവിലെ 09:30 am മുതൽ 10:45 am വരെ ഇൻ്റർവ്യൂവും, 11:00 am മുതൽ 12:30 pm വരെ ജനറൽ പരീക്ഷയുമായിരിക്കും നടക്കുക.