Media Desk


Media Desk (News)


വാഫി, വഫിയ്യ അപേക്ഷ: ജൂലൈ 10 വരെ

വാഫി, വഫിയ്യ അപേക്ഷ: ജൂലൈ 10 വരെ
----------------------
2020-2021 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് ജൂലൈ 10 (വെള്ളി) വരെ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് (wafyonline.com) അപേക്ഷകൾ സമർപ്പിക്കേണ്ടത്. 

കോവിഡ്-19 കാരണം ഈ വർഷത്തെ വാഫി, വഫിയ്യ പ്രവേശനം  സ്കൂൾ പത്താം ക്ലാസിലെ മാർക്ക്, മദ്രസ  പൊതു പരീക്ഷയിലെ മാർക്ക്, മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർത്ഥി കൈവരിച്ച നേട്ടങ്ങൾ അടിസ്ഥാനമാക്കി നിശ്ചിത മാനദണ്ഡപ്രകാരമായിരുക്കും നടക്കുക. മുൻ വർഷങ്ങളിലെപ്പോലെ എഴുത്ത് പരീക്ഷ ഇത്തവണ ഉണ്ടായിരിക്കുന്നതല്ല.

സ്കൂൾ പത്താം ക്ലാസ് പരീക്ഷയിലെ പ്രകടനത്തിന് പരമാവധി 80 മാർക്കും മദ്രസ പൊതു പരീക്ഷയിലെ പ്രകടനത്തിന് 10 മാർക്കും തെരഞ്ഞെടുക്കപ്പെട്ട പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ  പ്രകടനങ്ങൾക്ക് 10 മാർക്കും അടിസ്ഥാനമാക്കി ആകെ 100 മാർക്കിലാണ് ഇത്തവണ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. വിദ്യാർത്ഥികൾ www.wafyonline.com എന്ന സൈറ്റ് മുഖേന സ്കൂൾ, മദ്രസ, മറ്റ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ നിശ്ചിത ഫോർമാറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. മദ്രസ 5,7,10 എന്നീ ഏതെങ്കിലും ഒരു ക്ലാസിലെ പൊതു പരീക്ഷയിലെ മാർക്കിനാണ് വെയിറ്റേജ് ലഭിക്കുക. ഏറ്റവും മികച്ച പ്രകടനം നടത്തിയ ക്ലാസിലെ മാർക്ക് വിദ്യാർത്ഥിക്ക് അപ് ലോഡ് ചെയ്യാവുന്നതാണ്.

അപ് ലോഡ് ചെയ്യാത്തവരെ അലോട്ട്മെൻ്റിന് പരിഗണിക്കുന്നതല്ല. വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജറാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും.

ഇത് വരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷിക്കാനുള്ള അവസാന സമയം 2020 ജൂലൈ 10. നിലവിൽ അപേക്ഷിച്ചവർ ജൂലൈ 12ന് 5pm മുമ്പ് ഗ്രേഡ്/മാർക്കുകൾ, മറ്റ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ
എന്നിവ അപ് ലോഡ് ചെയ്യേണ്ടതാണ്. നിലവിൽ സ്കൂൾ പത്താം തരം പരീക്ഷാ ഫലം അറിവായിട്ടില്ലാത്ത വിദ്യാർത്ഥികൾ(ഉദാ: CBSE, ICSE) ഫലം അറിഞ്ഞ ഉടനെ മേൽ പറയപ്പെട്ടവ അപ്ലോഡ് ചെയ്യേണ്ടതാണ്.

ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ ഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ്  ഈ വർഷം അഡ്മിഷൻ നടക്കുക. ആകെ 2160 സീറ്റുകളാണ് (വാഫി 1140, വഫിയ്യ 570, ഡേ 450) ഉള്ളത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. 

അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈ‍ജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

അപേക്ഷിക്കാനുള്ള യോ ഗ്യത:

  1.  SSLC തുടർ പഠന യോഗ്യത.
  2.  മദ്രസ 7ാം ക്ലാസ് / തത്തുല്യം.
  3.  17 വയസ്സ്  കവിയരുത്.
     

അപേക്ഷിക്കാൻ:
wafyonline.com

 

ഔദ്യോ ഗിക വീഡിയോ സഹായി
https://youtu.be/L6SnTNbIm-c

 

വാഫി, വഫിയ്യ പ്രോസ്പക്റ്റസ് 2020
https://bit.ly/3fFY8bP (Direct Download)


https://bit.ly/3chEKje (Downloads Folder)

 

ഔദ്യോ ഗിക വെബ്സൈറ്റ്
https://www.wafycic.com/


http://wafyonline.com/

 

സഹായങ്ങൾക്കായി വിളിക്കാം:
(ഓഫീസ് സമയം 10:00 AM - 5:00 PM)
+917025687788
 +919349677788
 +919497313222

പതിയ വാർത്തകൾ അറിയാൻ:

 Like CIC Official Facebook Page :
https://www.facebook.com/wafycic/


Subscribe CIC  Official Youtube Channel :
https://www.youtube.com/c/WAFYUPDATES/


Join CIC  Official Telegram Channel :
https://t.me/wafyupdates/

 

Read More...
https://www.facebook.com/132352196812371/posts/2939380526109510/

 

‌‌‌‌#WAFY_UPDATES [92]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
pro.wafycic@gmail.com
05/07/2020