Media Desk


Media Desk (News)


പാങ്ങിൽ വാഫി ഓൺലൈൻ പഠനാരംഭം ജൂലൈ 11 ന്

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ സ്മാരക വാഫി പി.ജി കോളേജിന്റെ ഓൺലൈൻ പഠനാരംഭം 2020 ജൂലൈ 11 ശനി 4:30 PM നു നടക്കും. യൂടുബ് ലൈവിൽ (WAFY UPDATES) ലഭ്യമാവും. സി.ഐ.സി റെക്ടർ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പഠനാരംഭം കുറിക്കും. സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ, സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഫൈനാൻസ് സമിതി ചെയർമാൻ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, പാങ്ങ് വാഫി പി.ജി കോളേജ് നിയുക്ത ഡീൻ ഡോ. സ്വലാഹുദ്ധീൻ വാഫി തുടങ്ങിയ പ്രമുഖർ ലൈവിൽ സംവദിക്കും.

മലപ്പുറം - കുളത്തൂർ‏ - പാങ്ങിൽ വരാനിരിക്കുന്ന വഫിയ്യ കാമ്പസിലെ പ്രഥമ സ്ഥാപനമാണ് പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ സ്മാരക വാഫി പി.ജി കോളേജ്. വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയുടെ രണ്ടാമത് സ്വന്തം കാമ്പസാണിത്. ഖുർആൻ - ഹദീസ് ഡിപ്പാർട്ട്മെന്റിനു കീഴിൽ 42 പി.ജി വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിനാണ് ജൂലൈ 11 മുതൽ ക്ലാസ് ആരംഭിക്കുക.

ജംഇയ്യത്തു സ്സഖാഫത്തിൽ ഇസ്ലാമിയ്യ സി.ഐ.സിക്കു കൈമാറിയ പത്ത് ഏക്കർ ഭൂമികയിലാണ് ‌വഫിയ്യ ക്യാമ്പസ് വരാനിരിക്കുന്നത്. വാഫി പി.ജി കോളേജിനു പുറമെ പള്ളിയും, ഓഡിറ്റോറിയവും, ഭരണകാര്യാലയവും ഉൾക്കൊള്ളുന്നതാവും വിശാലമായ വഫിയ്യ കാമ്പസ്. നിലവിലുള്ള പള്ളിയുടെയും, ഐ.ടി.സി കെട്ടിടത്തിൻ്റെയും നവീകരണ, പുനരുദ്ധാന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ലൈവ് ലഭ്യമാവുന്ന ഒഫീഷ്യൽ യൂടൂബ് ചാനൽ..:
https://www.youtube.com/c/WAFYUPDATES/


Read More...:
https://m.facebook.com/story.php?story_fbid=2945492202165009&id=132352196812371


#WAFY_UPDATES [94]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
08/07/2020