Media Desk


Media Desk (News)


വാഫി വഫിയ്യ ലാറ്ററൽ എൻട്രി 2025: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ ലാറ്ററൽ എൻട്രി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വാഫി വഫിയ്യ പ്രിപ്പറേറ്ററി രണ്ടാം വർഷത്തിലേക്കും ഡിഗ്രി ഒന്നാം വർഷത്തിലേക്കും നടന്ന ലാറ്ററൽ എൻട്രി പരീക്ഷയിൽ വിദ്യാർത്ഥിക്ക് ലഭിച്ച മാർക്കും കോളേജ് പ്രിഫറൻസും സീറ്റിന്റെ ലഭ്യതയും പരിഗണിച്ചാണ് അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 18-06-2025 ( ബുധൻ) 11.00 AM ന് പ്രവേശനം ലഭിച്ച കോളേജിൽ സ്ഥിര അഡ്മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒഴിവുള്ള സീറ്റുകളിലേക്ക്, സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടാവുന്നതാണ്. 19-06-2025 (വ്യാഴം) 05.30 PM നുള്ളിൽ സ്പോട്ട് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. For Allotment wafyonline.com --> Result / Allotment --> Lateral Entry