Media Desk


Media Desk (News)


CRC മാനേജ്മെന്റ് & ടീച്ചേഴ്സ് ഓറിയന്റേഷൻ

സി.ആർ.സി മാനേജ്മെന്റ് & ടീച്ചേഴ്സ് ഓറിയന്റേഷൻ ആരംഭിച്ചു. സി.ഐ.സിയോട് നിലവിൽ അഫിലിയേറ്റ് ചെയ്ത 88 വാഫി വഫിയ്യ സ്ഥാപനങ്ങളുടെ ഭരണകർത്താക്കൾക്കും അദ്ധ്യാപക, അദ്ധ്യാപികമാർക്കുമാണ് അതതു റീജ്യണൽ സെന്ററുകൾക്കു കീഴിൽ CRC മാനേജ്മെന്റ് ടീച്ചേഴ്സ് ഓറിയന്റേഷൻ ക്യാമ്പുകൾ നടക്കുക. സ്ഥലവും തിയ്യതിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ സ്ഥാപനങ്ങളെ അറിയിക്കുമെന്ന് പ്രോ​ഗ്രാം കോർഡിനേറ്റർ ശഫീഖ് റഹ്മാൻ വാഫി അറിയിച്ചു.

കഴിഞ്ഞ സെമസ്റ്ററിൽ പാരന്റ്‍സ് & സ്റ്റുഡന്റ്സ് ഓറിയന്റേഷൻ ക്യാമ്പുകൾ ഇത്തരത്തിൽ നടന്നിരുന്നു. വാഫി, വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയുടെ പ്രാദേശിക ഭരണകാര്യാലയങ്ങളായി 2018 ൽ ആണ് CIC Regional Centers - CRC കൾ രൂപം കൊണ്ടത്. നിലവിൽ 11 സി.ആർ.സി സെന്ററുകളാണ് ഉള്ളത്. ഇവക്കു കീഴിൽ മുഴുവൻ വാഫി,വഫിയ്യ,വഫിയ്യ ഡേ കോളേജുകളും പ്രാദേശികാടിസ്ഥാനത്തിൽ യോജിച്ചു പ്രവർത്തിക്കുന്നു. സി.ഐ.സിയുടെ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കുകയും; ശിൽപശാലകൾ, രക്ഷിതാക്കൾക്കുള്ള നിർബന്ധിത പാരന്റിങ്ങ്, ഓറിയന്റേഷൻ ക്യാമ്പുകൾ തുടങ്ങിയ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടപ്പിലാക്കുകയുമാണ് സി.ആർ.സികൾ ചെയ്തുവരുന്നത്. 2020-21 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷ മെയ് 13( വഫിയ്യ), 14 (വാഫി) തിയ്യതികളിൽ നടക്കും.

‌‌‌‌#WAFY_UPDATES [70]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
18/02/2020