കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് പുതിയ തംഹീദിയ്യ (+1) ക്ലാസിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ ജൂലൈ 17 നു മുമ്പായി ഗ്രേഡുകൾ എന്റർ ചെയ്യേണ്ടതാണ്. wafyonline.com വഴി വളരെ ലളിതമായി മാർക്ക് അപ് ലോഡ് ചെയ്യാൻ സാധിക്കും. Application Number, Date of birth ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഗ്രേഡ് എൻട്രി സെലക്ട് ചെയ്ത് ഗ്രേഡുകൾ രേഖപ്പെടുത്താം. സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യേണ്ടതില്ല. വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജറാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി. അതിനാൽ വളരെ ശ്രദ്ധയോടെ സത്യസന്ധമായി മാത്രം ഗ്രേഡ് അപ് ലോഡ് ചെയ്യുക. ഗ്രേഡ് തെറ്റിയതായി വിദ്യാർത്ഥിക്കു തന്നെ ബോധ്യപ്പെട്ടാൽ വീണ്ടും ഗ്രേഡ് എൻട്രി ചെയ്യാവുന്നതാണ്. ഒന്നിലധികം തവണ ഗ്രേഡ് എൻട്രി ചെയ്യുന്നുവെങ്കിൽ അവസാനം ചെയ്ത എൻട്രിയായിരിക്കും പരിഗണിക്കുക.
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അം ഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വർഷം അഡ്മിഷൻ നടക്കുക.
വാഫി (120 സയൻസ്, 540 കൊമേഴ്സ്, 480 ഹ്യുമാനിറ്റീസ്)
വഫിയ്യ (120 കൊമേഴ്സ്, 450 ഹ്യുമാനിറ്റീസ്)
വഫിയ്യ ഡേ (300 കൊമേഴ്സ്, 320 ഹ്യുമാനിറ്റീസ്)
അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
തംഹീദിയ്യ (+1) അപേക്ഷിക്കാനുള്ള യോഗ്യത:
1. SSLC തുടർ പഠന യോഗ്യത.
2. മദ്രസ 7ാം ക്ലാസ് / തത്തുല്യം.
3. 17 വയസ്സ് കവിയരുത്.
അപേക്ഷിക്കാൻ:
wafyonline.com
കടുതൽ വിവരങ്ങൾക്ക്:
ഔദ്യോഗിക വീഡിയോ സഹായി
https://youtu.be/L6SnTNbIm-c
വാഫി, വഫിയ്യ പ്രോസ്പക്റ്റസ് 2020
https://bit.ly/3fFY8bP
(Direct Download)
https://bit.ly/3chEKje
(Downloads Folder)
ഔദ്യോഗിക വെബ്സൈറ്റ്
https://www.wafycic.com/
സഹായങ്ങൾക്കായി വിളിക്കാം:
(ഓഫീസ് സമയം 10:00 AM - 05:00 PM)
+917025687788
+919349677788
+919497313222
പുതിയ വാർത്തകൾ അറിയാൻ:
Like CIC Official Facebook Page:
https://www.facebook.com/wafycic/
Subscribe CIC Official Youtube Channel:
https://www.youtube.com/c/WAFYUPDATES/
Join CIC Official Telegram Channel:
https://t.me/wafyupdates/
#WAFY_UPDATES [98]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
14/07/2020