വാഫി വഫിയ്യ ഒന്നാം ഘട്ട പ്രവേശന പരീക്ഷ നാളെ
SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്കും എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിലേക്കുള്ള പ്രവേശന പരീക്ഷ നാളെ സംസ്ഥാനത്തെയും ഗൾഫിലെയും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതൽ 12:30 വരെയാണ് പ്രവേശന പരീക്ഷ. തുടർന്ന് വാഫി വഫിയ്യ പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള പ്രത്യേക പരീക്ഷ 12:30 മുതൽ 01:30 വരെ നടക്കും.