2020-21 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ അപേക്ഷാ പൂർത്തീകരണത്തിനായി ഗ്രേഡ് എൻട്രികൾ അപ് ലോഡ് ചെയ്യാൻ സഹായയിക്കുന്ന ഔദ്യോഗിക വീഡിയോ സഹായി പുറത്തിറങ്ങി
wafyonline.com വഴി വളരെ ലളിതമായി മാർക്ക് അപ് ലോഡ് ചെയ്യാൻ സാധിക്കും. അപ്ലികേഷൻ നമ്പർ, ജനനതിയ്യതി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഗ്രേഡ് എൻട്രി സെലക്ട് ചെയ്ത് ഗ്രേഡുകൾ രേഖപ്പെടുത്താം. സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യേണ്ടതില്ല. വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജറാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് അപേക്ഷാർത്ഥി മാത്രമായിരിക്കും ഉത്തരവാദി. വളരെ ശ്രദ്ധയോടെ സത്യസന്ധമായി മാത്രം ഗ്രേഡ് അപ് ലോഡ് ചെയ്യുക. ഗ്രേഡ് തെറ്റിയതായി വിദ്യാർത്ഥിക്കു സ്വയം ബോധ്യപ്പെട്ടാൽ നിലവിൽ ഗ്രേഡ് എൻട്രി ചെയ്തത് തിരുത്താവുന്നതുമാണ്. ഒന്നിലധികം തവണ ഗ്രേഡ് എൻട്രി ചെയ്യുന്നുവെങ്കിൽ അവസാനം ചെയ്ത എൻട്രിയായിരിക്കും പരിഗണിക്കുക.
ഗ്രേഡ് എൻട്രി വീഡിയോ സഹായി കാണാം.
https://youtu.be/DotwjT0TigI
ഉള്ളടക്കം
-----------
ഏതൊക്കെ വിഭാഗങ്ങളാണ് വെയിറ്റേജിനായി പരിഗണിക്കുന്നത്
Category I
വിവിധ ബോർഡുകൾ നടത്തിയ പത്താം തരം സ്കൂൾ പരീക്ഷയിലെ മാർക്ക്
Category II
മദ്റസ പൊതു പരീക്ഷയിൽ/ തത്തുല്യ പരീക്ഷയിലെ മാർക്ക്
CATEGORY-III: പാഠ്യേതര പ്രകടനങ്ങൾ
CATEGORY-III (A) സ്കൂൾ കലോത്സവം
CATEGORY-III (B) മദ്റസ സംസ്ഥാന കലാമേള/ സംസ്ഥാന സർഗലയം
CATEGORY-III (C) CBSE, ICSE സംസ്ഥാന തല/തത്തുല്യ കലോൽസവങ്ങൾ
CATEGORY-III (D) മത്സരപ്പരീക്ഷകൾ:
▪️ NTSE (National Talent Search Exam) വിജയം
▪️ NMMS(National Means Merit cum Scholarship)
▪️ Little kites
▪️ USS Exam
▪️ LSS Exam
▪️ Nation Olimpyad വിജയം
CATEGORY-III (E) ഖുർആൻ/ ഹിഫ്ള് മത്സരങ്ങൾ (കാറ്റഗറി 3 ലെ A, B, Cയിൽ ഉൾപ്പെടാത്തത്)
CATEGORY-III (F) ജില്ലാ തല ശാസ്ത്ര, ഗണിതഗാസ്ത്ര, പ്രവൃത്തി പരിചയ മേള
CATEGORY-III (G) NCC, സ്കൗട്ട് & ഗൈഡ്, SPC, JRC
CATEGORY-III (H) കായിക മേള (സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഔദ്യോഗിക കായിക മേള, ജില്ലാ തലം)
ബോണസ്: ഹിഫ്ള് വെയിറ്റേജ്
----------------------
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ ഗ് എക്സിക്യുട്ടീവ് അം ഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വർഷം അഡ്മിഷൻ നടക്കുക. ആകെ 2160 സീറ്റുകളാണ് (വാഫി 1140, വഫിയ്യ 570, ഡേ 450) ഉള്ളത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാ ഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
SSLC തുടർ പഠന യോഗ്യതയും, മദ്രസ 7-ാം ക്ലാസ് / തത്തുല്യ യോഗ്യതയും നേടിയ 17 വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഖുർആൻ മനപ്പാഠമുള്ളവർക്ക് ബോണസ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് wafycic.com, wafyonline.com സന്ദർശിക്കാം. അന്വേഷണങ്ങൾക്ക് +917025687788, +919497313222, +919349677788 എന്നീ നമ്പറുകളിൽ ഓഫീസ് സമയങ്ങളിൽ വിളിക്കാം. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ 'Coordination of Islamic Colleges - CIC' എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
#WAFY_UPDATES [99]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
15/07/2020