കോഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസുമായി അഫ്ലിയേറ്റ് ചെയ്ത വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ തംഹീദിയ്യ (+1) പ്രവേശനത്തിൻ്റെ ട്രയൽ അലോട്ട്മെൻറ് നാളെ (ചൊവ്വ) ഉച്ചക്ക് ശേഷം പ്രസിദ്ധീകരിക്കും. www.wafyonline.com വഴി ഫലമറിയാൻ സാധിക്കും. ആഗസ്റ്റ് 5 (ബുധൻ) വൈകു. 5 മണി വരെ അപേക്ഷാർത്ഥികൾക്ക് നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുവാനും കോളേജുകളെ പുതുതായി ചേർക്കാനും അവസരമുണ്ടായിരിക്കും. ആഗസ്റ്റ് 7 (വെള്ളി) ഉച്ചക്ക് 2 മണിക്ക് വാഫി,വഫിയ്യ ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർ ആഗസ്റ്റ് 10 (തിങ്കൾ) വൈകു.4 മണിക്ക് മുമ്പ് പ്രവേശനം ലഭിച്ച കോളേജുകളുമായി ബന്ധപ്പെട്ട് അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടുന്നതാണ്. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പരിഗണിച്ചായിരിക്കും അഡ്മിഷൻ നടത്തുക.
കോവിഡ്-19 കാരണം ഈ വർഷത്തെ വാഫി, വഫിയ്യ പ്രവേശനം സ്കൂൾ പത്താം ക്ലാസിലെ മാർക്ക്, മദ്രസ പൊതു പരീക്ഷയിലെ മാർക്ക്, മറ്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർത്ഥി കൈവരിച്ച നേട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. വെയിറ്റേജ് മാർക്ക് ലഭിച്ചതിൻ്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശന സമയത്ത് ഹാജറാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും.
റിസൾട്ട് അറിയാൻ വാഫിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.wafyonline സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 7025687788, 9349677788, 9497313222 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.